ജർമനിക്ക് മുന്നിൽ മുട്ടുമടക്കി അർജന്റീന , അണ്ടർ 17 വേൾഡ് കപ്പിന്റെ ഫൈനലിൽ സ്ഥാനം പിടിച്ച് ജർമ്മനി |Argentina vs Germany

അണ്ടർ 17 വേൾഡ് കപ്പിൽ അർജന്റീനയെ കീഴടക്കി ഫൈനലിൽ സ്ഥാനം പിടിച്ച് ജർമ്മനി. പെനാൽട്ടി ഷൂട്ട് ഔട്ട് വരെ നീണ്ടു നിന്ന ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ജർമ്മനി വിജയം നേടിയെടുത്തത്. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്നു ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നത്. ഷൂട്ട് ഔട്ടിൽ രണ്ടു അര്ജന്റീന താരങ്ങൾ പെനാൽറ്റി നഷ്ടപ്പെടുത്തി ( 2 -4 )മാലി ഫ്രാൻസ് രണ്ടാം സെമിയിലെ വിജയിയാണ് ജർമ്മനി ഫൈനലിൽ നേരിടുക. അർജന്റീനയുടെ […]

ലയണൽ സ്‌കലോനി റയൽ മാഡ്രിഡിന്റെ പരിശീലകനാവുന്നു |Lionel Scaloni

അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്‌കലോനിയെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്. അടുത്ത വർഷം കാർലോ ആൻസലോട്ടിയുടെ കരാർ അവസാനിക്കാനിരിക്കെയാണ് റയൽ മാഡ്രിഡ് പുതിയ പരിശീലകനായി ശ്രമം നടത്തുന്നത്.റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിച്ചാൽ ബ്രസീൽ ദേശീയ ദേശീയ ടീമിന്റെ പരിശീലകൻ ആവാനുള്ള ഒരുക്കത്തിലാണ് അൻസെലോട്ടി. ഫെർണാണ്ടോ സിസിന്റെ റിപ്പോർട്ട് അനുസരിച്ച് റയൽ മാഡ്രിഡ് സ്കലോനിയെ പ്രതിനിധീകരിക്കുന്ന ജർമ്മൻ ഏജൻസിയുമായി ബന്ധപ്പെട്ടു. ലോകകപ്പ് യോഗ്യത റൗണ്ടിൽ ബ്രസീലുമായുള്ള മത്സരത്തിന് ശേഷം പരിശീലക സ്ഥാനം ഒഴിയും […]

‘ലോകകപ്പ് നേടുന്നത് എളുപ്പമല്ല, സച്ചിൻ ടെണ്ടുൽക്കറിന് പോലും 20 വർഷം കാത്തിരിക്കേണ്ടി വന്നു’ : രവി ശാസ്ത്രി

ലോകകപ്പ് നേടുന്നത് എളുപ്പമല്ലെന്നും മഹാനായ സച്ചിൻ ടെണ്ടുൽക്കറിന് പോലും 20 വർഷം കാത്തിരിക്കേണ്ടിവന്നുവെന്നും മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി പറഞ്ഞു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് 2023 ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ ആറ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. 2011-ലെ ട്രോഫി നേടാൻ 20 വർഷം കാത്തിരിക്കേണ്ടി വന്ന സച്ചിൻ ടെണ്ടുൽക്കറെ മാതൃകയാക്കി വേൾഡ് കപ്പ് വിജയിക്കുക എത്ര ബുദ്ധിമുട്ടാണെന്ന് ശാസ്ത്രി പറഞ്ഞു.2023 ലോകകപ്പ് നേടാനുള്ള ഫേവറിറ്റുകൾ ആയിരുന്നു ഇന്ത്യ.എന്നാൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി […]

അത് പെനാൽറ്റിയല്ല !! അനർഹമായ പെനാൽറ്റി വേണ്ടെന്ന് പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

ഇന്നലെ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ സൗദി വമ്പന്മാരായ അൽ നാസറിനെ ഇറാൻ ക്ലബ് പെർസെപോളിസ് ഗോൾ രഹിത സമനിലയിൽ പിടിച്ചുകെട്ടി. മത്സരത്തിന്റെ 17 ആം മിനുട്ടിൽ തുടക്കത്തിൽ തന്നെ അൽ നസ്ർ താരം അലി നജാമി റെഡ് കാർഡ് കണ്ട് പുറത്ത് പോയതോടെ പത്തു പെരുമായാണ് അൽ നാസര് മത്സരം അവസാനിപ്പിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ റൊണാൾഡോയെ ഫൗൾ ചെയ്തതിനു അൽ നാസറിന് അനകൂലമായി പെനാൽറ്റി ലഭിച്ചിരുന്നു.അത് ഫൗൾ അല്ല എന്നത് പെർസ്പോളിസ് താരങ്ങൾ […]

കളിക്കളത്തിന് പുറമെയും ഹീറോയായി മൊഹമ്മദ് ഷമി , കാറപകടത്തിൽ പെട്ടവർക്ക് രക്ഷകനായി ഇന്ത്യൻ പേസ് ബൗളർ | Mohammad Shami

ക്രിക്കറ്റിൽ മാത്രമല്ല ജീവിതത്തിലും ഹീറോയായി മുഹമ്മദ് ഷാമി. ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യക്കായി വളരെ മികച്ച പ്രകടനങ്ങളായിരുന്നു മുഹമ്മദ് ഷാമി പുറത്തെടുത്തത്. ഇതിനുശേഷം ഇപ്പോൾ ജീവിതത്തിലും വലിയ ഹീറോയായി മാറിയിരിക്കുകയാണ് മുഹമ്മദ് ഷാമി. കാർ അപകടത്തിൽ പരിക്കേറ്റവരുടെ ജീവൻ രക്ഷിച്ചു കൊണ്ടാണ് മുഹമ്മദ് ഷാമി വാർത്തകളിൽ ഇടം നേടിയത്. നൈനിറ്റാലിലൂടെ യാത്ര ചെയ്യുകയായിരുന്ന ഷാമി, തന്റെ മുൻപിൽ പോകുന്ന കാർ അപകടത്തിൽ പെടുന്നത് കാണുകയും കാറിലുണ്ടായിരുന്ന ആളുകളെ രക്ഷിക്കുകയുമാണ് ചെയ്തത്. ഈ പ്രവർത്തിയ്ക്ക് ശേഷം ഷാമിയ്ക്ക് വിലയ രീതിയിലുള്ള […]

‘ഇത് ശരിയല്ല’ : മുംബൈ ഇന്ത്യൻസിലേക്കുള്ള ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവിനെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര | Hardik Pandya

സസ്പെൻസ് നിറഞ്ഞ ഊഹാപോഹങ്ങൾക്ക് ശേഷം ഐപിഎൽ 2024 ലേലത്തിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസ് അവരുടെ ക്യാപ്റ്റനും സ്റ്റാർ ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസിലേക്ക് ട്രേഡ് ചെയ്തിരിക്കുകയാണ്. എന്നാൽ പാണ്ഡ്യ ഇന്ത്യയുടെ ടി20 ക്യാപ്റ്റനാണെന്നും മുംബൈയെ നയിക്കാത്തത് ശരിയല്ലെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര പറഞ്ഞു. “ക്യാപ്റ്റനാകാൻ ആഗ്രഹിച്ചതിനാലാണ് ഹർദിക് മുംബൈ വിട്ടത്, അദ്ദേഹം ഗുജറാത്തിൽ പോവുകയും ഇന്ത്യൻ ക്യാപ്റ്റനായി മാറുകയും ചെയ്തു.ഹർദിക് ഇപ്പോൾ ഒരു ഫ്രാഞ്ചൈസി ക്യാപ്റ്റനായിരിക്കില്ല, പക്ഷേ അദ്ദേഹത്തിന് ഇപ്പോഴും ഇന്ത്യയുടെ […]

വിജയ് ഹസാരെ ട്രോഫിയിൽ ആധികാരികമായ വിജയം സ്വന്തമാക്കി കേരളം | Kerala

വിജയ് ഹസാരെ ട്രോഫിയിലെ ഒഡീഷക്കെതിരായ മത്സരത്തിൽ ആധികാരികമായ വിജയം സ്വന്തമാക്കി കേരളം. മത്സരത്തിൽ 78 റൺസിന്റെ കൂറ്റൻ വിജയമാണ് കേരളം സ്വന്തമാക്കിയത്. കേരളത്തിനായി സെഞ്ച്വറി സ്വന്തമാക്കിയ വിഷ്ണു വിനോദാണ് ബാറ്റിംഗിൽ തിളങ്ങിയത്. ബോളിങ്ങിൽ ശ്രേയസ് ഗോപാൽ 4 വിക്കറ്റുകളുമായി മികവ് പുലർത്തുകയായിരുന്നു. പക്ഷേ സഞ്ജു സാംസൺ അടക്കമുള്ള മറ്റു ബാറ്റർമാർ മത്സരത്തിൽ പരാജയപ്പെട്ടത് കേരളത്തിന് നിരാശ സമ്മാനിച്ചു. എന്നിരുന്നാലും മുംബൈയ്ക്കെതിരായ അവസാന മത്സരത്തിൽ ദയനീയമായ പരാജയം നേരിട്ട കേരളത്തെ സംബന്ധിച്ച് ഈ വിജയം ആത്മവിശ്വാസം നൽകുന്നതാണ്.മത്സരത്തിൽ ടോസ് […]

എതിരാളികൾക്ക് നരകമായി തീരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ കോട്ടയായ കലൂർ നെഹ്‌റു സ്റ്റേഡിയം | Kerala Blasters

‘ഞങ്ങൾ മറ്റൊരു കേരള ബ്ലാസ്റ്റേഴ്‌സ് ഹോം മത്സരത്തിനായി കൊച്ചിയിൽ തിരിച്ചെത്തിയിരിക്കുന്നു. 200 ദിവസത്തിലേറെയായി അവർ സ്വന്തം തട്ടകത്തിൽ വിജയം രുചിച്ചിട്ടില്ല. അവർക്ക് ഇന്ന് ഈ സ്ട്രീക്ക് തകർക്കാൻ കഴിയുമോ?’. വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിന് മുൻപ് കമന്റേറ്റർമാർ പറഞ്ഞ കാര്യമാണ് ഇപ്പൊ ആരാധകർക്ക് ഓർമ വരുന്നത്. കേരള ബ്ലാസ്റ്റേഴ്സിൽ സ്റ്റീവ് കോപ്പലിന്റെ കാലത്തിനു മുമ്പും ശേഷവും എതിർ കളിക്കാരോട് അവരുടെ ഇഷ്ടപ്പെട്ട സ്റ്റേഡിയത്തെ കുറിച്ച് ചോദിച്ചപ്പോൾ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തെ […]

ഗ്രീൻ ഈസ് റെഡ് : ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാറിൽ കാമറൂൺ ഗ്രീനിനെ സ്വന്തമാക്കി ആർ‌സി‌ബി | IPL

ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരക്കൈമാറ്റവുമായി മുംബൈ ഇന്ത്യൻസ്. ഇടപാടുകളിൽ, ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിൽ (എംഐ) നിന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക് ഗ്രീൻ നീക്കം പൂർത്തിയാക്കി. കഴിഞ്ഞ സീസണിലെ ലേലത്തിൽ നിന്ന് 17.5 കോടി രൂപയ്ക്കാണ് ഗ്രീനിനെ മുംബൈ സ്വന്തമാക്കിയത്.ആ സീസണിലെ ഏറ്റവും ചെലവേറിയ വാങ്ങലുകളിൽ ഒരാളായിരുന്നു അദ്ദേഹം. ഐപിഎൽ 2023ൽ 452 റൺസും ആറ് വിക്കറ്റും കാമറൂൺ ഗ്രീൻ നേടിയിരുന്നു. കാമറൂൺ ഗ്രീനിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു […]

‘റിങ്കു സിംഗ് എന്നെ എംഎസ് ധോണിയെ ഓർമ്മിപ്പിക്കുന്നു’: സൂര്യകുമാർ യാദവ് | Rinku Singh

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടി20യിൽ റിങ്കു സിംഗ് ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്.9 പന്തിൽ 4 ഫോറും 2 സിക്‌സും സഹിതം 31 റൺസെടുത്ത് പുറത്താകാതെ നിന്ന റിങ്കുവാണ് ഇന്ത്യയെ 20 ഓവറിൽ 235 എന്ന കൂറ്റൻ സ്‌കോറലിലെത്തിച്ചത്.ഓസീസിനെതിരെ രണ്ടു മത്സരത്തിലും മിന്നുന്ന പ്രകടനമാണ് റിങ്കു കാഴ്ചവെച്ചത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തന്റെ പുതിയ ഫിനിഷറെ പ്രശംസിക്കുകയും എംഎസ് ധോണിയുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. ” റിങ്കു ശരിക്കും ശാന്തനാണ്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയ്ക്ക് 20 പന്തിൽ 42 റൺസ് വേണ്ടിയിരിക്കെയാണ് […]