ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയില്ലെങ്കിൽ മുംബൈ ഇന്ത്യൻസിലേക്കുള്ള നീക്കത്തിൽ അർത്ഥമില്ലെന്ന് ആകാശ് ചോപ്ര | ഐപിഎൽ 2024 | Hardik Pandya

ഗുജറാത്ത് ടൈറ്റൻസിൽ രണ്ട് വർഷം കളിച്ചതിന് ശേഷം ഹാർദിക് പാണ്ഡ്യ തന്റെ മുൻ ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസിലേക്ക് ഒരു സെൻസേഷണൽ നീക്കം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്.2022ൽ ടൈറ്റൻസിന്റെ ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ സീസണിൽ തന്നെ ഹാർദിക് ഐപിഎൽ ട്രോഫി നേടിയിരുന്നു. 2023ൽ അദ്ദേഹം ടീമിനെ ഫൈനലിലെത്തിച്ചു, അതിൽ അവർ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനോട് തോറ്റു.ഹാർദിക്കാനായി മുംബൈ ഫ്രാഞ്ചൈസി 15 കോടി രൂപ ഗുജറാത്ത് ടൈറ്റന്‍സിന് നൽകും.എന്നാല്‍ ഇത്രയും ഭീമമായ തുകയ്‌ക്ക് ഹാര്‍ദിക് പാണ്ഡ്യയെ തിരികെ […]

ബ്രസീൽ, അർജന്റീന ഫെഡറേഷനുകൾക്കെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ച് ഫിഫ |Argentina and Brazil

ഫിഫ ലോകകപ്പ് 2026 യോഗ്യതാ റൗണ്ടില്‍ മത്സരം ആരംഭിക്കാൻ വൈകിയതിനും സംഘർഷം ഉണ്ടായതിനും ബ്രസീലിന്റെയും അർജന്റീനയുടെയും ഫുട്ബോൾ ഫെഡറേഷനുകളിലേക്ക് അച്ചടക്ക നടപടികൾ ആരംഭിച്ചതായി ഫിഫ വെള്ളിയാഴ്ച സ്ഥിരീകരിച്ചു.റിയോ ഡി ജനീറോയിലെ മരക്കാന സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടന്ന മത്സരം ആരാധകരും പോലീസും തമ്മിൽ ഏറ്റുമുട്ടിയതോടെ അര മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. മത്സരത്തിൽ അര്ജന്റീന ഒരു ഗോളിന് വിജയം നേടിയിരുന്നു.മാറക്കാനയിൽ മത്സരം തുടങ്ങും മുമ്പ് ദേശീയഗാനത്തിനിടെ അർജന്‍റൈൻ ആരാധകരെ ബ്രസീലിയൻ ആരാധകർ ആക്രമിച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. സംഘർഷത്തെ തുടർന്ന് മെസ്സിയും […]

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലിൽ ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് | Hardik Pandya 

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫറിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഡിസംബറിലെ ഐ‌പി‌എൽ 2024 ലേലത്തിന് മുന്നോടിയായി തന്റെ മുൻ ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു.ഹാർദിക്കിന്റെ ശമ്പളത്തിന്റെ മുഴുവൻ തുകയും കൂടാതെ ഗുജറാത്തിന് ട്രാൻസ്ഫർ ഫീസും മുംബൈ കൊടുക്കും. ട്രാൻസ്ഫർ ഫീയുടെ പകുതിയും ഹാർദിക്കിന് ലഭിക്കുമെന്ന് ESPNcriinfo യിലെ റിപ്പോർട്ട് പറയുന്നു.ഹാർദിക്കാനായി മുംബൈ ഫ്രാഞ്ചൈസി 15 കോടി രൂപ ഗുജറാത്ത് ടൈറ്റന്‍സിന് നൽകും.എന്നാല്‍ ഇത്രയും ഭീമമായ തുകയ്‌ക്ക് ഹാര്‍ദിക് […]

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിൽ സൗദി പ്രോ ലീഗിൽ തകർപ്പൻ ജയവുമായി അൽ നാസ്സർ | Cristiano Ronaldo

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെപിൻബലത്തിൽ സൗദി പ്രൊ ലീഗിൽ മിന്നുന്ന ജയവുമായി അൽ നാസ്സർ. ഇന്നലെ നടന്ന മത്സരത്തിൽ പുതുതായി പ്രമോട്ട് ചെയ്യപ്പെട്ട അൽ ഒഖ്ദൂദിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് അൽ നാസ്സർ നേടിയത്. രണ്ടാം പകുതിയിൽ നാല് മിനിറ്റിനുള്ളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ട് ഗോളുകൾ നേടി.79-ാം മിനിറ്റിൽ 35 വാര അകലെ നിന്ന് എഎൽ ഒഖ്ദൂദ് ഗോൾകീപ്പറുടെ തലക്ക് മുകളിലൂടെ നേടിയ ഗോൾ മനോഹരമായിരുന്നു. അൽ-അവ്വൽ പാർക്ക് സ്റ്റേഡിയത്തിൽ നാലാം മിനുട്ടിൽ തന്നെ […]

‘എന്റെ അടുത്ത് വന്ന് സംസാരിച്ച ആദ്യത്തെ അല്ലെങ്കിൽ രണ്ടാമത്തെ വ്യക്തി’ : രോഹിത് ശർമ്മയുമായുള്ള സൗഹൃദത്തെക്കുറിച്ച് സഞ്ജു സാംസൺ | Sanju Samson

കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററായ സഞ്ജു സാംസൺ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുമായുള്ള പ്രത്യേക ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞു.2023 ലെ ഏകദിന ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെടുകയും ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 ഐ പരമ്പരയിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്‌തിട്ടും രോഹിത് ശർമ്മയിൽ നിന്ന് തനിക്ക് ലഭിച്ച സ്ഥിരമായ പിന്തുണക്ക് സാംസൺ നന്ദി രേഖപ്പെടുത്തി. ഓഗസ്റ്റിൽ അയർലൻഡിനെതിരായ ടി20 ഐ പരമ്പരയിലാണ് സാംസൺ ഇന്ത്യക്കായി അവസാനമായി കളിച്ചത്, അവിടെ കാര്യമായ സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെട്ടു. […]

‘രണ്ടര വർഷത്തിനുള്ളിൽ എന്ത് സംഭവിക്കുമെന്ന് ആർക്കറിയാം? ആർക്കും അറിയില്ല’ : VAR നടപ്പിലാക്കുന്നതിനെക്കുറിച്ച് ഇവാൻ വുകോമാനോവിച്ച് |ISL 2023-24 | Ivan Vukomanovic

സമീപകാലത്തായി ഇന്ത്യൻ ഫുട്ബോളിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കുന്നതായി കാണുന്നു. ആഴ്‌സണലിന്റെ ഇതിഹാസ പരിശീലകൻ ഫിഫയുടെ ആഗോള ഫുട്‌ബോൾ വികസന മേധാവി ആഴ്‌സെൻ വെംഗർ എഐഎഫ്‌എഫ്-ഫിഫ ടാലന്റ് അക്കാദമി ഒഡീഷയിൽ ഉത്ഘാടനം ചെയ്യാൻ എത്തിയിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ 22 വർഷത്തിന് ശേഷം ഇന്ത്യ കുവൈത്തിനെ തോൽപ്പിച്ചു. വീഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) സാങ്കേതികവിദ്യ 2025-26ൽ ഐഎസ്‌എല്ലിൽ നിലവിൽ വരുമെന്ന് ദേശീയ ഫെഡറേഷൻ അറിയിക്കുകയും ചെയ്തു. “അതെ, തീർച്ചയായും. രണ്ടര വർഷത്തിനുള്ളിൽ വിഎആർ ടെക്‌നോളജി എത്തുമെന്ന വിവരം […]

ഹൈദെരാബാദിനെതിരെ വിജയമുറപ്പിച്ച് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും | Kerala Blasters

അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് പുനരാരംഭിക്കുമ്പോൾ ഇന്ന് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികളായി എത്തുന്നത് ഹൈദരാബാദ് എഫ്സിയാണ്.ഈ സീസണിലെ ഐഎസ്എൽ തുടക്കം മുതൽ തകർപ്പൻ ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഈ സീസണിലെ ഐ‌എസ്‌എല്ലിലെ ആദ്യ ജയം ഇപ്പോഴും തിരയുന്ന ടീമാണ് ഹൈദരാബാദ്. കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഐഎസ്‌എൽ കാമ്പെയ്‌ൻ ഗംഭീരമായ രീതിയിൽ ആരംഭിച്ചു. ആറ് മത്സരങ്ങളിൽ നിന്ന് നാല് ജയവും ഒരു സമനിലയുമായി മഞ്ഞപ്പട ഇന്ത്യൻ സൂപ്പർ ലീഗ് 10 ടേബിളിൽ […]

‘നെക്സ്റ്റ് മെസ്സി’ : ബ്രസീലിനെതിരെ ഹാട്രിക്കോടെ അർജന്റീനയുടെ ഹീറോയായ ക്ലോഡിയോ എച്ചെവേരി | Claudio Echeverri

അർജന്റീനയിൽ നിന്നും ഫുട്ബോൾ ലോകം കീഴടക്കാൻ ഇതിഹാസ താരം ലയണൽ മെസ്സിയുടെ പിൻഗാമിയായി ഒരു താരം വന്നിരിക്കുകയാണ്. അര്ജന്റീന ക്ലബ് റിവർ പ്ലേറ്റിന്റെ ക്ലോഡിയോ എച്ചെവേരിയെന്ന 17 കാരനാണ് ലോക ഫുട്ബോളിൽ അത്ഭുതങ്ങൾ കാണിക്കുന്നത്.ജക്കാർത്തയിൽ നടന്ന ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരെ നേടിയത് തകർപ്പൻ ഹാട്രിക്കോടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് 17 കാരൻ. ലയണൽ മെസ്സിക്ക് ശേഷം ബ്രസീലിനെതിരെ ഹാട്രിക്ക് നേടുന്ന ആദ്യ അര്ജന്റീന താരമായി എച്ചെവേരി മാറിയിരിക്കുകയാണ്. അണ്ടർ 17 ലോകകപ്പിൽ […]

ഹാട്രിക്കുമായി ക്ലോഡിയോ എച്ചെവേരി : ബ്രസീലിനെ തകർത്ത് അണ്ടർ 17 ലോകകപ്പ് സെമിയിലേക്ക് കുതിച്ച് അർജന്റീന |Argentina |Brazil

ചിരവൈരികളായ ബ്രസീലിനെ തകർത്ത് അണ്ടർ 17 ലോകകപ്പിന്റെ സെമി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് അര്ജന്റീന, എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയമാണ് അര്ജന്റീന യുവ നേടിയത്. റിവർ പ്ലേറ്റ് ഫോർവേഡ് ക്ലോഡിയോ എച്ചെവേരിയുടെ ഹാട്രിക്കാണ് അർജന്റീനക്ക് മിന്നുന്ന വിജയം നേടിക്കൊടുത്തത്. മോശം കാലാവസ്ഥ കാരണം അര മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. ബ്രസീലിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. എന്നാൽ കൌണ്ടർ അറ്റാക്കിങ്ങിലൂടെ അര്ജന്റീന കളിയിൽ ആധിപത്യം സ്ഥാപിച്ചു. 28 ആം മിനുട്ടിൽ ക്ലോഡിയോ എച്ചെവേരി നേടിയ മനോഹരമായ ഗോളിലൂടെ […]

‘റിങ്കു സിങ്ങിന്റെ ഫിനിഷിങ്ങിനു പിന്നിലെ എംഎസ്‌ധോണി ടച്ച്’ : ധോണിയുടെ ഉപദേശത്തെക്കുറിച്ച് റിങ്കു |Rinku Singh | India vs Australia

ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20യിൽ ഇന്ത്യക്ക് വിജയം നേടികൊടുത്തതിൽ പ്രധാന പങ്കുവഹിച്ച താരമാണ് റിങ്കു സിംഗ്.വ്യാഴാഴ്ച വൈസാഗിലെ എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ രണ്ട് വിക്കറ്റിന് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി. ലോകകപ്പ് 2023 ഫൈനലിൽ തോറ്റതിന് തൊട്ടുപിന്നാലെ ടി20 ഐ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ തോൽപ്പിച്ചപ്പോൾ റിങ്കു വിജയ റൺസ് നേടി. 14 പന്തിൽ നാല് ബൗണ്ടറികൾ പറത്തി 22 റൺസാണ് റിങ്കു നേടിയത്. ഇന്ത്യക്ക് ജയിക്കാൻ ഒരു റൺസ് […]