ടെസ്റ്റ് ക്രിക്കറ്റിലേക്ക് സെഞ്ചുറിയോടെ തകർപ്പൻ തിരിച്ചുവരവ് നടത്തി ഋഷഭ് പന്ത് | Rishabh Pant
634 ദിവസങ്ങൾക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് തകർപ്പൻ സെഞ്ചുറിയോടെ ആഘോഷിച്ചിരിക്കുകയാണ് ഋഷഭ് പന്ത്. 2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരെയാണ് അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി ഫോർമാറ്റിൽ കളിച്ചത്, അതേ ടീമിനെതിരെ ആ ഫോർമാറ്റിൽ തൻ്റെ ആറാം സെഞ്ച്വറി അടിച്ചാണ് അദ്ദേഹം തിരിച്ചുവരവ് നടത്തിയത്.വിക്കറ്റ് കീപ്പർ എന്ന നിലയിൽ ടെസ്റ്റിൽ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന കളിക്കാരനായി എംഎസ് ധോണികൊപ്പമെത്താനും പന്തിനു സാധിച്ചു. ആദ്യ ഇന്നിംഗ്‌സിലും പന്ത് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും 39 റൺസ് മാത്രമാണ് നേടിയത്.നേരത്തെ 72 റണ്‍സില്‍ നില്‍ക്കെ […]