‘പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ മൈതാനത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു അവൻ’ : വിബിൻ മോഹനനെ പ്രശംസിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ | Kerala Blasters
തിരുവോണ ദിനത്തില്‍ വലിയ നിരാശയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഉണ്ടയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ്‌സിക്ക് മുന്നില്‍ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടത്.എക്‌സ്ട്രാ ടൈമിലെ അവസാന നിമിഷത്തിലാണ് പഞ്ചാബ് വിജയഗോള്‍ നേടിയത്. ലൂക്കാ മാസെനും ഫിലിപ്പുമാണ് പഞ്ചാബിനായി ഗോള്‍ നേടിയത്. സ്പാനിഷ് താരം ജെസൂസ് ജിമനെസാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടിയത്. 84 -ാം മിനിറ്റിൽ പഞ്ചാബിന്റെ മലയാളി താരം ലിയോൺ അഗസ്റ്റിനെ ബോക്സിൽ സഹീഫ് വീഴ്ത്തിയതിന് ലഭിച്ച […]