‘903 ആം ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ’ : സൗദി പ്രോ ലീഗിൽ മിന്നുന്ന ജയവുമായി അൽ നാസർ | Cristiano Ronaldo
സൗദി പ്രോ ലീഗിൽ അൽ-വെഹ്ദയ്‌ക്കെതിരെ 2-0 ത്തിന്റെ വിജയവുമായി അൽ നാസർ. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി സ്പോട്ടിൽ നിന്ന് ഒരു ഗോളിലൂടെ അൽ-നാസറിൻ്റെ സ്റ്റാർട്ടിംഗ് ലൈനപ്പിലേക്കുള്ള തൻ്റെ തിരിച്ചുവരവ് അടയാളപ്പെടുത്തി. പോർച്ചുഗീസ് സൂപ്പർ താരത്തിന്റെ 903 ആം കരിയർ ഗോളായിരുന്നു ഇന്നലെ പിറന്നത്.ഈ വിജയം അൽ-നാസറിനെ സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർത്തി.ആഴ്‌ചയുടെ തുടക്കത്തിൽ അൽ-ഹസ്മിനെതിരെ അൽ-നാസർ 2-1 ന് വിജയിച്ചപ്പോൾ വിശ്രമത്തിലായിരുന്ന റൊണാൾഡോ സീസണിലെ തൻ്റെ നാലാമത്തെ ഗോളും നേടി തിരിച്ചുവരവ് ഗംഭീരമാക്കി.41-ാം മിനിറ്റിൽ മുൻ […]