‘ലയണൽ മെസ്സിയുമായുള്ള സൗഹൃദം മൂലമാണ് ഡി പോളിന് അര്ജന്റീന ടീമിൽ അവസരം ലഭിക്കുന്നത്’ : അര്ജന്റീന മിഡ്ഫീൽഡർക്കെതിരെ വലിയ വിമർശനവുമായി മുൻ ചിലിയൻ താരം | Rodrigo De Paul | Lionel Messi
അർജന്റീനയുടെ രണ്ടു കോപ്പ അമേരിക്ക വേൾഡ് കപ്പ് വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച താരമാണ് റോഡ്രിഗോ പോൾ. മിഡ്ഫീൽഡിലെ എൻജിൻ എന്നാണ് താരത്തെ അര്ജന്റീന ആരാധകരെ വിശേഷിപ്പിക്കുന്നത്. 2021 ൽ ബ്രസീലിനെതിരെയുള്ള കോപ്പ അമേരിക്ക ഫൈനലിൽ നെയ്മറെന്ന പ്രതിഭാസത്തെ തടഞ്ഞു നിർത്തി ബ്രസീൽ മുന്നേറ്റങ്ങളുടെ മുനയൊടിക്കുകയും ചെയ്ത മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോൾ ആയിരുന്നു. പ്രതിരോധത്തിലിറങ്ങി പന്ത് പിടിച്ചെടുക്കാനും മിഡ്‌ഫീൽഡിൽ നിന്ന് മുന്നേറ്റ നിരക്ക് പന്തെത്തിച്ചി കൊടുക്കുന്നതിൽ മിടുക്ക് കാണിച്ച മിഡിഫൻഡർ മെസ്സിയുമായി മികച്ച ധാരണ പുലർത്തുകയും ചെയ്യുന്നുണ്ട്.മുന്നിൽ […]