തൻ്റെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറി നേടി വിരാട് കോലിയെ മറികടന്ന് ശുഭ്മാൻ ഗിൽ | Shubman Gill
ബംഗ്ലാദേശിനെതിരെ ചെന്നൈയിൽ നടന്ന ഓപ്പണിംഗ് ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ എട്ട് പന്തിൽ ഡക്ക് ആയ ശുഭ്‌മാൻ ഗിൽ രണ്ടാം ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറിയുമായി തിരിച്ചുവന്നിരിക്കുകയാണ്.ഇന്ത്യയ്‌ക്കായി ശുഭ്‌മാൻ ഗിൽ തൻ്റെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറി നേടി. ദുലീപ് ട്രോഫിയിലെ ഒരു മികച്ച ഔട്ടിംഗ്, അടുത്ത ഇന്ത്യൻ ക്യാപ്റ്റനായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ രണ്ട് മാസങ്ങളിൽ അൽപ്പം സമ്മർദ്ദത്തിലായിരുന്നു. വിരാട് കോഹ്‌ലിയുടെ (25 വർഷവും 43 ദിവസവും) റെക്കോഡ് (25 വർഷം, 13 ദിവസം) തകർത്തതോടെ തൻ്റെ പേരിൽ അഞ്ച് […]