സെഞ്ചുറി കൂട്ടുകെട്ടിൽ 24 വർഷം പഴക്കമുള്ള എക്കാലത്തെയും റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും | Ravichandran Ashwin | Ravindra Jadeja
ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ചരിത്രമെഴുതി രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും. ഫോർമാറ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ഏഴാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് നേടിയത്. 2000ൽ ഏഴാം വിക്കറ്റിൽ സൗരവ് ഗാംഗുലിയും സുനിൽ ജോഷിയും ചേർന്ന് നേടിയ 121 റൺസ് റെക്കോർഡാണ് ഇരു താരങ്ങളും തകർത്തത്. ജഡേജയും അശ്വിനും ഇന്ത്യയെ വലിയ തകർച്ചയിൽ നിന്നും കരകയറ്റിയതോടെ 24 വർഷത്തിന് ശേഷം ആ റെക്കോർഡ് തകർന്നു.കൂടാതെ, 2004-ൽ പത്താം വിക്കറ്റിൽ […]