ലോകകപ്പ് യോഗ്യതാ മത്സരത്തിൽ റോഡ്രിഗോയുടെ ഗോളിൽ ഇക്വഡോറിനെതിരെ വിജയവുമായി ബ്രസീൽ | Brazil
ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്തി ബ്രസീൽ . ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇക്വഡോറിനെതിരെ ഒരു ഗോളിന്റെ ജയമാണ് ബ്രസീൽ നേടിയത്.വിജയത്തോടെ യോഗ്യതാ മത്സരത്തിൽ തുടർച്ചയായ മൂന്ന് തോൽവികൾക്ക് ബ്രസീൽ വിരാമമിട്ടു. ആദ്യ പകുതിയിൽ റയൽ മാഡ്രിഡ് താരം റോഡ്രിഗോയാണ് ബ്രസീലിന്റെ വിജയ ഗോൾ നേടിയത്.2022 ലോകകപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ തോൽക്കുകയും ഈ വർഷത്തെ കോപ്പ അമേരിക്കയിൽ അവസാന എട്ടിന് പിന്നിൽ മുന്നേറാൻ കഴിയാതെ വരികയും ചെയ്ത ബ്രസീൽ സമീപകാല അന്താരാഷ്ട്ര ടൂർണമെൻ്റുകളിൽ […]