ഓസ്‌ട്രേലിയൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ 19 ടീമിൽ ഇടം പിടിച്ച് മലയാളി താരം | Mohammed Enan
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ ഇതിഹാസ ക്രിക്കറ്റ് താരവും മുൻ ഇന്ത്യൻ മുഖ്യ പരിശീലകനുമായ രാഹുൽ ദ്രാവിഡിൻ്റെ മകൻ സമിത് ദ്രാവിഡിനൊപ്പം ഒരു മലയാളി താരവും ടീമിൽ ഇടംപിടിച്ചിരുന്നു.തൃശൂർ സ്വദേശിയും കേരളവർമ്മ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമായ മുഹമ്മദ് ഇനാനാണ് ടീമിൽ ഇടം പിടിച്ചത്. തൃശൂർ അയ്യന്തോൾ സ്വദേശികളായ ഷാനവാസിന്റെയും റഹീനയുടെയും മകനാണ് മുഹമ്മദ് ഇനാൻ.ബാറ്റിംഗ് ഓൾ റൗണ്ടറാണ് ഇനാൻ. വലംകൈകൊണ്ട് ബാറ്റ് ചെയ്യുന്ന താരം വലതുകൈകൊണ്ട് തന്നെ ബൗളിംഗും ചെയ്യുന്നു.ഏകദിന മത്സരങ്ങൾ […]