ഐപിഎല്ലിൽ ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ,രാജസ്ഥാൻ റോയൽസിന് വേണ്ടി വമ്പൻ നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനായി | Sanju Samson
ഐപിഎല്ലിലെ അവസാനസ്ഥാനക്കാരുടെ പോരാട്ടത്തിൽ ചെന്നൈയെ തകർത്ത് രാജസ്ഥാൻ. ആറുവിക്കറ്റിനാണ് ടീമിന്റെ ജയം. ചെന്നൈ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം 17.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു. രാജസ്ഥാന്‍ നിരയില്‍ വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറിയുമായി(33 പന്തില്‍ 57) ടോപ് സ്‌കോററായി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍(31 പന്തില്‍ 41), യശസ്വി ജയ്സ്വാള്‍(19 പന്തില്‍ 36), ധ്രുവ് ജുറല്‍(12 പന്തില്‍ 31) എന്നിവരും മികച്ച പ്രകടനം നടത്തി.നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ചെന്നൈ കൗമാരതാരം ആയുഷ് മാത്രെയുടേയും(20 […]