‘ഞങ്ങൾ ചെയ്തത് ശരിയായ കാര്യമാണ്.. ഗംഭീറിൻ്റെ തീരുമാനങ്ങളല്ല ഇന്ത്യയുടെ തോൽവിക്ക് കാരണം’ : പരിശീലകന് പിന്തുണയുമായി അഭിഷേക് നായർ | Indian Cricket
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിൽ വിജയം കൈപ്പിടിയിലൊതുക്കുമെന്നു തോന്നിച്ച ഇന്ത്യക്ക് യ ഇന്ത്യക്ക് അവസാനം സമനില പിടിക്കാനേ സാധിച്ചുള്ളൂ. എന്നാൽ രണ്ടാം മത്സരത്തിൽ അതിലും മോശമായി കളിച്ച ഇന്ത്യ 32 റൺസിന് തോറ്റു. ഓഗസ്റ്റ് നാലിന് കൊളംബോയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 240/9 എന്ന സ്‌കോർ മാത്രമാണ് നേടിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മ വീണ്ടും 64 റൺസ് നേടി ശക്തമായ തുടക്കം നൽകി. എന്നാൽ വീണ്ടും പതറിയ ഗിൽ 35 റൺസെടുത്തു. […]