ശുഭ്മാൻ ഗിൽ കാത്തിരിക്കണം , ഏകദിനത്തിലെ ഒന്നാം നമ്പർ ബാറ്ററായി ബാബർ അസം തുടരും|Shubman Gill

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന് വിശ്രമം അനുവദിച്ചതോടെ പാക് നായകൻ ബാബർ അസം ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരും. 74, 104 എന്നിങ്ങനെയാണ് ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ ഗിൽ നേടിയ സ്‌കോറുകൾ. മൂന്ന് ഏകദിനങ്ങൾക്ക് മുമ്പ് ഐസിസി ഏകദിന റാങ്കിംഗിൽ ബാബർ അസമിനെ മറികടക്കാനുള്ള സുവർണ്ണാവസരം വലംകൈയ്യൻ ബാറ്റിങ്ങിന് ലഭിച്ചിരുന്നു.മൂന്നാം ഏകദിനത്തിൽ യുവതാരത്തിന് വിശ്രമം അനുവദിച്ചതോടെ ഗില്ലിന് അവസരം നഷ്ടമായി.കഴിഞ്ഞ ബുധനാഴ്ച നടന്ന ഏറ്റവും പുതിയ […]

അത്ഭുതപ്പെടുത്തുന്ന ബാറ്റിങ്ങുമായി നേപ്പാൾ : ടി 20 ക്രിക്കറ്റിലെ റെക്കോർഡ് സ്കോർ സ്വന്തമാക്കി നേപ്പാൾ |Nepal |Asian Games

ടി 20 ക്രിക്കറ്റിൽ നേപ്പാൾ ടീം ചരിത്രം സൃഷ്ടിചിരിക്കുകയാണ്.19-ാം ഏഷ്യൻ ഗെയിംസിൽ മംഗോളിയയ്‌ക്കെതിരായ ടി20യിൽ നേപ്പാൾ 314/3 എന്ന കൂറ്റൻ സ്‌കോർ ആണ് നേടിയത്. അയർലൻഡിനെതിരെ അഫ്ഗാനിസ്ഥാന്റെ 278/3 എന്ന മുൻ റെക്കോർഡ് തകർത്തു. നേപ്പാൾ താരം കുശാൽ മല്ല 34 പന്തിൽ സെഞ്ച്വറി നേടി, ടി20യിലെ അതിവേഗ സെഞ്ച്വറി (35 പന്തിൽ) എന്ന രോഹിത് ശർമ്മയുടെയും ഡേവിഡ് മില്ലറുടെയും സംയുക്ത റെക്കോർഡ് തകർത്തു. മറ്റൊരു താരം ദിപേന്ദ്ര സിംഗ് ഐറി ഒമ്പത് പന്തിൽ 50 റൺസെടുത്ത് […]

അനായാസ ജയവുമായി വിജയ വഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് : ബാഴ്‌സലോണക്ക് സമനിലകുരുക്ക് : യുവന്റസിന് ജയം

ഓൾഡ് ട്രാഫോർഡിൽ നടന്ന ലീഗ് കപ്പ് മൂന്നാം റൗണ്ടിൽ മുൻനിര എതിരാളികളായ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. മാഞ്ചസ്റ്റർ യൂണൈറ്റഡിനായി കാസെമിറോ ഒരു ഗോളും ഒരു അസിസ്റ്റും നൽകി മികച്ച പ്രകടനം പുറത്തടുത്തു. മത്സരത്തിന്റെ 21 ആം മിനുട്ടിൽ അർജന്റീനിയൻ യുവ താരം അലെജാൻഡ്രോ ഗാർനാച്ചോ നേടിയ ഗോളിൽ യുണൈറ്റഡ് ലീഡ് നേടി. 27-ാം മിനുട്ടിൽ ബ്രസീലിയൻ മിഡ്‌ഫീൽഡർ കാസെമിറോ മേസൺ മൗണ്ടിന്റെ സ്വിംഗിംഗ് കോർണറിൽ നിന്ന് ഹെഡറിലൂടെ രണ്ടാം ഗോൾ […]

ഏകദിന ലോകകപ്പിൽ ബാക്കപ്പ് ഓപ്ഷനായി ഈ താരത്തെ പരിഗണിക്കുമെന്ന സൂചന നൽകി ക്യാപ്റ്റൻ രോഹിത് ശർമ്മ|World Cup 2023

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ നാളത്തെ മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ പരിക്കേറ്റ അക്സർ പട്ടേലിന്റെ അവസ്ഥയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയില്ല.എന്നാൽ ആദ്യ രണ്ട് ഏകദിനങ്ങൾ കളിച്ച ആർ അശ്വിനെ 2023 ലെ ഏകദിന ലോകകപ്പ് കാമ്പെയ്‌നിനുള്ള ബാക്കപ്പ് ഓപ്ഷനായി പരിഗണിക്കുമെന്ന സൂചന നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ വിശ്രമം അനുവദിച്ചതിന് ശേഷം രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, കുൽദീപ് യാദവ് എന്നിവർ പരമ്പരയുടെ അവസാന മത്സരത്തിൽ ടീമിൽ തിരിച്ചെത്തി.ഏഷ്യാ […]

‘ഞങ്ങൾ ഇന്ത്യയിലേക്ക് പോകുന്നത് ലോകകപ്പ് നേടാനാണ് അല്ലാതെ ടോപ്പ്-4-ൽ ഫിനിഷ് ചെയ്യാനല്ല ‘ : ബാബർ അസം |Babar Azam

2023ലെ ഐസിസി ലോകകപ്പ് നേടാനാണ് തങ്ങൾ ഇന്ത്യയിലേക്ക് പോകുന്നതെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം വ്യക്തമാക്കി.ആദ്യമായി ഇന്ത്യയിലേക്ക് വരുന്നവർ ഉണ്ടെങ്കിലും തന്റെ കളിക്കാർക്ക് സമ്മർദ്ദമില്ലെന്നും ബാബർ പറഞ്ഞു. “ലോകകപ്പിനായി യാത്ര ചെയ്യുന്നതിൽ ഞങ്ങൾ എല്ലാവരും അഭിമാനിക്കുന്നു. ഞങ്ങൾ മുമ്പ് ഇന്ത്യയിൽ പോയിട്ടില്ലെങ്കിലും, ഞങ്ങൾക്ക് സമ്മർദ്ദം ഇല്ല.ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യും.സാഹചര്യങ്ങൾ പാകിസ്ഥാനുമായി സാമ്യമുള്ളതാണെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ ഒരു ട്രോഫിയുമായി തിരിച്ചെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”ബാബർ അസം പറഞ്ഞു. “ആദ്യ നാലു സ്ഥാനങ്ങൾ ഞങ്ങൾക്ക് ഒരു ലക്ഷ്യമല്ല. ഞങ്ങൾ […]

‘ആരെയാണ് പുറത്താക്കുന്നതെന്നത് പ്രശ്‌നമല്ല,സൂര്യകുമാർ യാദവ് ലോകകപ്പിലെ എല്ലാ മത്സരങ്ങളും കളിക്കണമെന്ന് ഹർഭജൻ സിംഗ്

വരാനിരിക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ മധ്യനിര ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവ് എല്ലാ മത്സരങ്ങളും കളിക്കണമെന്ന് ഇതിഹാസ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്.ഇൻഡോറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ 99 റൺസ് വിജയം നേടിയപ്പോൾ സൂര്യകുമാർ അതിവേഗ അർദ്ധ സെഞ്ച്വറി നേടി. ഇന്ത്യയ്‌ക്കായി ലോകകപ്പിൽ ടീം ഷീറ്റിലെ ആദ്യ പേര് സൂര്യകുമാറായിരിക്കണമെന്ന് തന്റെ യുട്യൂബ് ചാനലിൽ സംസാരിച്ച ഹർഭജൻ പറഞ്ഞു. വരാനിരിക്കുന്ന ഹോം ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ സൂര്യകുമാറിനെ ഉൾപ്പെടുത്തിയിട്ടിട്ടുണ്ട്. “സൂര്യകുമാർ യാദവ് എല്ലാ മത്സരങ്ങളും കളിക്കണം. ആരുടെ […]

‘ഞാൻ എന്തിന് ഇന്ത്യക്കാരുമായി യുദ്ധം ചെയ്യണം? ഇത് ക്രിക്കറ്റാണ്, യുദ്ധമല്ല’ : ഹാരിസ് റൗഫ്

ഐസിസി ലോകകപ്പ് 2023 അടുത്തുവരികയാണ്, ഒക്ടോബർ 14 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടലിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഏഷ്യാ കപ്പ് സൂപ്പർ-ഫോറിലെ ഇരു ടീമുകളുടെയും അവസാന ഏറ്റുമുട്ടലിൽ ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീമിനെതിരെ 228 റൺസിന്റെ റെക്കോർഡ് വിജയം മെൻ ഇൻ ബ്ലൂ രേഖപ്പെടുത്തി.ഈ തോൽവി പാകിസ്താനെ ടൂർണമെന്റിൽ നിന്നും പുറത്താക്കുന്നത് വരെയെത്തി. ലോകകപ്പിൽ ഇന്ത്യയെ നേരിടുമ്പോൾ പാകിസ്ഥാന്റെ സമ്മർദ്ദം ഇരട്ടിയാക്കും. എന്നാൽ ഇത് ക്രിക്കറ്റിന്റെ മറ്റൊരു […]

1998 ലെ സച്ചിൻ ടെണ്ടുൽക്കറുടെ ഏകദിന റെക്കോർഡ് തകർക്കാൻ ശുഭ്മാൻ ഗില്ലിന് കഴിയുമോ? |Shubman Gill

2023 ലെ ഏകദിന മത്സരങ്ങളിൽ ശുഭ്മാൻ ഗിൽ അസാധാരണമായ ഫോമിലാണ്. ഈ വർഷം എല്ലാ ഫോർമാറ്റിലും സെഞ്ച്വറി നേടി പ്രതിഭാധനനായ ഇന്ത്യൻ ഓപ്പണർ തന്റെ കഴിവ് പ്രകടിപ്പിച്ചു. 23 കാരനായ താരം ഏകദിനത്തിൽ അസാധാരണമായ ഫോമാണ് പ്രകടിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നേട്ടം ഞായറാഴ്ച IND vs AUS രണ്ടാം ഏകദിനത്തിനിടെയാണ്,അദ്ദേഹം ഈ വർഷത്തെ അഞ്ചാം ഏകദിന സെഞ്ച്വറി നേടി. 20 ഏകദിന മത്സരങ്ങളിൽ നിന്ന് 1230 റൺസ് ആണ് ഗിൽ നേടിയത്.ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും […]

‘സഹതാപം നേടുന്നത് എളുപ്പമാണ് , എന്നാൽ സ്ഥിരതയാർന്ന പ്രകടനത്തിലൂടെയാണ് ക്രിക്കറ്റ് ലോകത്ത് യഥാർത്ഥ അഭിനന്ദനം ലഭിക്കുന്നത്’ : സഞ്ജു സാംസണെ വിമർശിച്ച് ശ്രീശാന്ത് |Sanju Samson

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിനത്തിൽ നിന്ന് വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസണെ ഒഴിവാക്കാനുള്ള ബിസിസിഐയുടെ തീരുമാനം കോളിളക്കം സൃഷ്ടിച്ചു.പ്രത്യേകിച്ചും നിരവധി പ്രധാന കളിക്കാർക്ക് വിശ്രമം നൽകിയതിനാൽ.2023 ഏഷ്യാ കപ്പിൽ റിസേർവ് എന്ന നിലയിൽ സഞ്ജുവിനെ ടീമിലെടുത്തിരുന്നെകിലും സൂപ്പർ ഫോർ ഘട്ടത്തിൽ പുറത്താക്കപ്പെടുകയും പിന്നീട് ഓസ്‌ട്രേലിയ പരമ്പരക്കുള്ള ടീമിൽ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു. പലരും സാംസണെ മാറ്റിനിർത്തിയതിന് പിന്നിലെ യുക്തിയെ ചോദ്യം ചെയ്തു. ആരാധകർ പൊതുവെ സാംസണെ പിന്തുണച്ചപ്പോൾ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് സ്‌പോർട്‌സ്‌കീഡയുമായുള്ള സംഭാഷണത്തിനിടെ വ്യത്യസ്തമായ […]

ലോകകപ്പിലെ ടോപ് റൺ സ്‌കോററും വിക്കറ്റ് വേട്ടക്കാരനുമായി ഇന്ത്യൻ താരങ്ങൾ മാറുമെന്ന് പ്രവചിച്ച് എബി ഡിവില്ലിയേഴ്‌സ്

ICC ഏകദിന ലോകകപ്പ് 2023 ഒക്ടോബർ 5 മുതൽ നവംബർ 19 വരെ ഇന്ത്യയിൽ നടക്കാനിരിക്കുകയാണ്. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും ഏറ്റുമുട്ടും.019 ലോകകപ്പ് ഫൈനലിന്റെ ആവർത്തനമായിരിക്കും ഈ മത്സരം. ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ 50 ഓവർ ക്രിക്കറ്റ് മാമാങ്കത്തിന് മുന്നോടിയായി മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സ് ലോക്കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരത്തെയും വിക്കറ്റ് വേട്ടക്കാരനെയും പ്രവചിച്ചു.2023ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് സ്‌കോറർ എന്ന പദവി […]