‘ഏറ്റവും കൂടുതൽ ഡക്കുകൾ’ : അനാവശ്യ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ | Sanju Samson
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ വിക്കറ്റിന് മുന്നിലും പിന്നിലും സഞ്ജു സാംസന്റെ മോശം പ്രകടനമാണ് കാണാൻ സാധിച്ചത്.ആദ്യ മത്സരത്തിൽ ബെഞ്ചിലിരുന്നു സഞ്ജു ശേഷം, രണ്ടാം മത്സരത്തിൽ ശുഭ്മാൻ ഗില്ലിന് പകരമായി ഓപ്പണറായി ടീമിൽ ഇടം കണ്ടെത്തി. എന്നാൽ വലംകൈയ്യൻ ബാറ്റർ ഗോൾഡൻ ഡക്കിന് പുറത്തായി. മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് വിജയിക്കുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തു.മൂന്നാമത്തെയും അവസാനത്തെയും ഗെയിമിൽ ഗൗതം ഗംഭീറും സൂര്യകുമാർ യാദവും ഒരു അവസരം കൂടി നൽകി. ഇഷ്ട മൂന്നാം നമ്പറിൽ താരത്തെ കളിപ്പിക്കുകയും ചെയ്തു. […]