പരിക്കേറ്റ ഗില്ലിന് പകരമായി സഞ്ജു സാംസൺ ഓപ്പണറായി ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുമ്പോൾ | Sanju Samson
പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് മത്സരത്തിൻ്റെ രണ്ടാം ടി20യിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആദ്യം ബൗളിംഗ് തിരഞ്ഞെടുതിരിക്കുകയാണ്.പരമ്പരയിൽ 1-0ന് ഇന്ത്യ മുന്നിലാണ്.ഓപ്പണർ ശുഭ്മാൻ ഗില്ലിന് പുറംവേദനയെത്തുടർന്ന് കളിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നതിനാൽ പകരക്കാരനായി സഞ്ജു സാംസണെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിംബാബ്‌വെയ്‌ക്കെതിരായ സമീപകാല പരമ്പരയിലെ അഞ്ചാം മത്സരത്തിലാണ് സാംസൺ അവസാനമായി ടി20 കളിച്ചത്.ഇന്ത്യ 40/3 എന്ന നിലയിൽ ഒതുങ്ങിയ ശേഷം വലംകൈയ്യൻ ബാറ്റ്‌സ് 58 (45) […]