സോഷ്യൽ മീഡിയയിൽ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ സഞ്ജു സാംസണെ ആക്ഷേപിച്ചോ ? |Sanju Samson

ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ചർച്ചയാവുകയാണ്. പ്രത്യേകിച്ച് മലയാളികൾക്കിടയിലാണ് ഇക്കാര്യം കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ സച്ചിൻ ടെണ്ടുൽക്കർ, പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചകൾ സൃഷ്ടിക്കാൻ സാധിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെക്കാറുണ്ട്. എന്നാൽ, ഇത്തവണ പങ്കുവെച്ചിരിക്കുന്നത് ഒരു ആക്ഷേപഹാസ്യം കണക്കെ ഉള്ളതാണ്. സച്ചിൻ ടെണ്ടുൽക്കർ ഒരു നദിക്കരയിൽ ഇരുന്ന് ഒരു താറാവിനെ ഫീഡ് ചെയ്യുന്നതാണ് ചിത്രം. ഇതിന് ഇങ്ങനെ ക്യാപ്ഷൻ നൽകിയിരിക്കുന്നു, “ക്രിക്കറ്റിൽ നിന്ന് […]

ശ്രീലങ്കയിലെ പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷം സഞ്ജു സാംസണിന്റെ ഭാവിയെന്താണ്? | Sanju Samson

ശ്രീലങ്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയിൽ ബാക്ക്-ടു-ബാക്ക് ഡക്കുകളുടെ ഭാരവുമായാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ തിരിച്ചെത്തുന്നത്. വലിയ സമ്മർദത്തിന് നടുവിലൂടെയാണ് സഞ്ജു ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. നിലവിലെ ഇന്ത്യൻ ടീമിൽ സഞ്ജു സാംസന്റെ സ്ഥാനത്തെക്കുറിച്ച് വലിയ ചോദ്യങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തെ കരിയറിൽ വലിയ ഉയർച്ച താഴ്ചകൾ സഞ്ജുവിന്റെ കരിയറിൽ കാണാൻ സാധിച്ചു.അടുത്തിടെ നടന്ന ശ്രീലങ്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയിൽ ആദ്യ മത്സരത്തിൽ അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് ശുഭ്‌മാൻ ഗില്ലിൻ്റെ പരുക്കിനെത്തുടർന്ന് […]

‘ശുഭ്മാൻ ഗില്ലും യശസ്വി ജയ്‌സ്വാളും ഗാംഗുലിയെയും സച്ചിനെയും ഓർമ്മിപ്പിക്കുന്നു’: റോബിൻ ഉത്തപ്പ | Yashasvi Jaiswal | Shubman Gill

യുവ ഇന്ത്യൻ ഓപ്പണിംഗ് ജോഡികളായ ശുഭ്മാൻ ഗില്ലും യശസ്വി ജയ്‌സ്വാളും ഇതിഹാസ ജോഡികളായ സൗരവ് ഗാംഗുലിയെയും സച്ചിൻ ടെണ്ടുൽക്കറെയും ഓർമ്മിപ്പിക്കുന്നുവെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ പറഞ്ഞു.ഏകദിന ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഓപ്പണിംഗ് ജോഡിയാണ് ഗാംഗുലിയും സച്ചിനും. ഇരുവരും 136 ഇന്നിംഗ്‌സുകളിൽ നിന്ന് 49.32 ശരാശരിയിൽ 21 സെഞ്ച്വറി കൂട്ടുകെട്ടുകളും 23 അർദ്ധ സെഞ്ച്വറി സ്റ്റാൻഡുകളും സഹിതം 6609 റൺസ് നേടിയിട്ടുണ്ട്. “ഞാൻ അവരെ കാണുന്നു, ഞാൻ അവരെ നോക്കുമ്പോൾ സൗരവ് ഗാംഗുലിയും സച്ചിൻ […]

ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു , എതിരാളികൾ കരുത്തരായ മുംബൈ സിറ്റി | Kerala Blasters

കിഷോർ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മുംബൈ സിറ്റി എഫ്‌സിക്കെതിരായ ആവേശകരമായ ഏറ്റുമുട്ടലോടെയാണ് 2024 ഡ്യൂറൻഡ് കപ്പിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ യാത്ര ആരംഭിക്കുന്നത്. പരിചയസമ്പന്നരായ കളിക്കാരും വാഗ്ദാനമുള്ള യുവ പ്രതിഭകളുമുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഈ അഭിമാനകരമായ ടൂർണമെൻ്റിൽ ശക്തമായ പ്രസ്താവന നടത്താൻ ലക്ഷ്യമിടുന്നു. മറുവശത്ത്, ആക്രമണാത്മക ശൈലിക്ക് പേരുകേട്ട മുംബൈ സിറ്റി എഫ്‌സി, സീസണിന് മുമ്പുള്ള തയ്യാറെടുപ്പുകൾ മുതലാക്കാനും അവരുടെ തന്ത്രപരമായ കഴിവ് പ്രകടിപ്പിക്കാനും നോക്കും. പരിചയസമ്പന്നരായ കളിക്കാരുടെയും വളർന്നുവരുന്ന താരങ്ങളുടെയും കൗതുകമുണർത്തുന്ന മിശ്രിതമാണ് കേരള […]

ഡ്യൂറൻഡ് കപ്പ് കളിക്കാനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

തായ്‌ലൻഡിലെ കഠിനവും പ്രതിഫലദായകവുമായ പ്രീ സീസൺ അവസാനിപ്പിച്ചുകൊണ്ട് ഇന്ത്യയിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ലക്‌ഷ്യം ഡ്യൂറൻഡ് കപ്പാണ്.അഭിമാനകരമായ 133-ാമത് ഡ്യൂറൻഡ് കപ്പിൽ മത്സരിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അവരുടെ യാത്രയുടെ അടുത്ത ആവേശകരമായ അധ്യായത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങകയാണ്. സിഐഎസ്എഫ് പ്രൊട്ടക്‌ടേഴ്‌സ് എഫ്‌ടി, പഞ്ചാബ് എഫ്‌സി, മുംബൈ സിറ്റി എഫ്‌സി എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ബ്ലാസ്റ്റേഴ്‌സ് ഇടം പിടിച്ചത്.ബ്ലാസ്റ്റേഴ്‌സ് ഓഗസ്റ്റ് 1 ന് മുംബൈ സിറ്റി എഫ്‌സിക്കെതിരെ തങ്ങളുടെ ഡ്യൂറാൻഡ് കപ്പ് കാമ്പെയ്ൻ ആരംഭിക്കും. ഇതിനുശേഷം ഓഗസ്റ്റ് 4-ന് […]

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി 20 യിൽ മത്സരത്തിന്റെ ഗതി മാറ്റിയ സഞ്ജു സാംസന്റെ തകർപ്പൻ ക്യാച്ച് | Sanju Samson

പല്ലേക്കലെ ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മൂന്നാം ടി 20 ഐ മത്സരത്തിൽ, ശ്രീലങ്കയ്‌ക്കെതിരായ വിജയം ഉറപ്പാക്കാൻ ഇന്ത്യയെ സഹായിച്ച നിർണായക പ്രകടനത്തിലൂടെ സഞ്ജു സാംസൺ ശ്രദ്ധേയമായ പ്രതിരോധം പ്രകടിപ്പിച്ചു. കളി നാടകീയമായ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ചു, വെല്ലുവിളി നിറഞ്ഞ തുടക്കത്തിന് ശേഷം സഞ്ജു സാംസൺ സ്വയം വീണ്ടെടുത്തു. പൂജ്യം റൺസിന് മടങ്ങുകയും മത്സരത്തിൽ നേരത്തെ കൈവിട്ട ക്യാച്ചും സഞ്ജുവിനെ തളർത്തിയെങ്കിലും, ശ്രീലങ്കയുടെ ഇന്നിംഗ്‌സിൻ്റെ നിർണായക ഘട്ടത്തിലെ അദ്ദേഹത്തിൻ്റെ ഗംഭീര ക്യാച്ചായിരുന്നു സൂപ്പർ ഓവറിലേക്ക് ഇന്ത്യയെ […]

‘ഏറ്റവും കൂടുതൽ ഡക്കുകൾ’ : അനാവശ്യ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ | Sanju Samson

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ വിക്കറ്റിന് മുന്നിലും പിന്നിലും സഞ്ജു സാംസന്റെ മോശം പ്രകടനമാണ് കാണാൻ സാധിച്ചത്.ആദ്യ മത്സരത്തിൽ ബെഞ്ചിലിരുന്നു സഞ്ജു ശേഷം, രണ്ടാം മത്സരത്തിൽ ശുഭ്മാൻ ഗില്ലിന് പകരമായി ഓപ്പണറായി ടീമിൽ ഇടം കണ്ടെത്തി. എന്നാൽ വലംകൈയ്യൻ ബാറ്റർ ഗോൾഡൻ ഡക്കിന് പുറത്തായി. മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് വിജയിക്കുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തു.മൂന്നാമത്തെയും അവസാനത്തെയും ഗെയിമിൽ ഗൗതം ഗംഭീറും സൂര്യകുമാർ യാദവും ഒരു അവസരം കൂടി നൽകി. ഇഷ്ട മൂന്നാം നമ്പറിൽ താരത്തെ കളിപ്പിക്കുകയും ചെയ്തു. […]

‘എനിക്ക് ഒരു ക്യാപ്റ്റനാവാനല്ല താല്പര്യം, ഒരു ലീഡറാവാനാണ് ഇഷ്ടം’ : സൂര്യകുമാർ യാദവ് | Suryakumar Yadav

സൂപ്പര്‍ ഓവറില്‍ ശ്രീലങ്കയെ വീഴ്ത്തി ടി20 പരമ്പര തൂത്തുവാരിയിരിക്കുകയാണ് ഇന്ത്യ.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 137 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക എട്ട് വിക്കറ്റിന് ഇതേ സ്‌കോറിലൊതുങ്ങി. തുടര്‍ന്ന് വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ ലങ്ക രണ്ട് റണ്‍സിന് പുറത്തായി. ഇന്ത്യ ആദ്യ പന്തില്‍ ലക്ഷ്യം കണ്ടു. മത്സരത്തിന്റെ നല്ലൊരു ശതമാനവും ശ്രീലങ്ക വിജയം സ്വന്തമാക്കുമെന്നാണ് എല്ലാവരും കരുതിയത്.എന്നാൽ അവസാന ഓവറുകളിൽ ഇന്ത്യൻ ബോളർമാർ ശക്തമായ തിരിച്ചുവരവ് നടത്തിയതോടെ മത്സരം […]

ഡെത്ത് ബൗളർമാരായി റിങ്കുവും സൂര്യയും, ശ്രീലങ്കയെ വീഴ്ത്തിയ ഇന്ത്യൻ നായകന്റെ തന്ത്രം | India Vs Sri Lanka

ശ്രീലങ്കക്ക് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പര 3-0നു കരസ്ഥമാക്കി ഇന്ത്യൻ ടീം . ഇന്നലെ നടന്ന മൂന്നാമത്തെ ടി :20യിൽ അവസാന ഓവറുകളിൽ കാഴ്ചവെച്ച അത്ഭുത മിക്കവാണ് ഇന്ത്യക്ക് സർപ്രൈസ് ജയവും സമ്മാനിച്ചത്. തോൽവി ഉറപ്പിച്ച കളിയിൽ നായകൻ സൂര്യയുടെ ചില ഷോക്കിംഗ് പ്ലാനുകൾ ശ്രീലങ്കയെ ഞെട്ടിച്ചു. അവസാന രണ്ട് ഓവറിൽ 5 വിക്കറ്റുകൾ ശേഷിക്കേ ശ്രീലങ്ക ടീമിന് ജയിക്കാൻ ആവശ്യം വെറും 9 റൺസായിരുന്നു.12 ബോളിൽ ജയിക്കാൻ 9 റൺസ് മാത്രം വേണമെന്നിരിക്കെ ശ്രീലങ്ക […]

രാജസ്ഥാൻ റോയൽസിലെ പുലി ഇന്ത്യൻ ജേഴ്സിയിൽ എലിയായി മാറുമ്പോൾ | Sanju Samson

ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ മൂന്നാം ടി20 മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യ പവർപ്ലെയിൻ തന്നെ കിതക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.ഓപ്പണർ യശാവി ജയിസ്വാൾ (10) മടങ്ങിയതിന് പിന്നാലെ മൂന്നാമനായി സഞ്ജു സാംസൺ ബാറ്റ് ചെയ്യാൻ എത്തി. എന്നാൽ കഴിഞ്ഞ മത്സരത്തിന് സമാനമായി റൺ ഒന്നും എടുക്കാതെ സഞ്ജു മടങ്ങുകയാണ് ചെയ്തത്. കഴിഞ്ഞ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ ഗോൾഡൻ ഡക്ക് ആയി പുറത്തായ സഞ്ജു സാംസൺ, ബാറ്റ് ചെയ്യാൻ എത്തി. എന്നാൽ കഴിഞ്ഞ മത്സരത്തിന് സമാനമായി […]