‘2 ഡക്കുകൾ , 3 ഡ്രോപ്പ് ക്യാച്ചുകൾ’: വിക്കറ്റിന് പിന്നിലും മുന്നിലും നിരാശപ്പെടുത്തുന്ന പ്രകടനവുമായി സഞ്ജു സാംസൺ | Sanju Samson
സഞ്ജു സാംസൺ എന്നും മറക്കാൻ ആഗ്രഹിക്കുന്ന പരമ്പരയാണ് ഇപ്പോൾ ശ്രീലങ്കക്കെതിരെ നടന്നു കൊണ്ടിരിക്കുന്നത്.താൻ കളിച്ച രണ്ട് മത്സരങ്ങളിൽ രണ്ട് ഡക്കുകളും മൂന്നു ക്യാച്ചുകളും മലയാളി താരം നഷ്ടപ്പെടുത്തി.മൂന്നാം ടി 20 ഐയിൽ മൂന്ന് സുപ്രധാന ക്യാച്ചുകൾ സഞ്ജു നഷ്ടപെടുത്തിയിരുന്നു. പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷം സഞ്ജു സാംസണെ ടി20 ഐ ടീമിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന ഊഹാപോഹങ്ങൾ ശക്തമാണ്. മൂന്നാം ടി20യിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ 3-0ന് പരമ്പര സ്വന്തമാക്കി. കളിയുടെ ഭൂരിഭാഗം സമയത്തും ശ്രീലങ്ക ആധിപത്യം പുലർത്തി, […]