‘അവിശ്വസനീയമായ 22 വർഷത്തെ സ്പെൽ ഉപയോഗിച്ച് നിങ്ങൾ ആരാധകരെ കീഴടക്കി’: ആൻഡേഴ്സനെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ
ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ ക്രിക്കറ്റ് ലോകത്തുനിന്ന് വിട പറഞ്ഞു. 21 വർഷം നീണ്ടുനിന്ന കരിയറിനാണ് ജെയിംസ് ആൻഡേഴ്സൺ വിരാമം കുറിച്ചിരിക്കുന്നത്. ഇന്ന് നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തോടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയ സ്റ്റാർ പേസർ, അദ്ദേഹത്തിന്റെ കരിയറിൽ 188 ടെസ്റ്റ് മത്സരങ്ങളും, 194 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 704 വിക്കറ്റുകളും, 269 ഏകദിന വിക്കറ്റുകളും ജെയിംസ് ആൻഡേഴ്സൺ പേരിലാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ഫാസ്റ്റ് ബൗളർ ആയ […]