പാകിസ്താനെ തകർത്തെറിഞ്ഞ് റെക്കോർഡ് വിജയം സ്വന്തമാക്കി ഇന്ത്യ |India

പാകിസ്ഥാനെതിരായ ഏഷ്യാകപ്പ് മത്സരത്തിൽ റെക്കോർഡ് വിജയം സ്വന്തമാക്കി ഇന്ത്യ. 228 റൺസിന്റെ ഭീമാകാരമായ വിജയമാണ് ഇന്ത്യ മത്സരത്തിൽ സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് മത്സരത്തിൽ ഉണ്ടായത്. ഇന്ത്യക്കായി മത്സരത്തിൽ ബാറ്റിംഗിൽ വിരാട് കോഹ്ലിയും കെഎൽ രാഹുലും സെഞ്ചുറികളുമായി മിന്നിത്തിളങ്ങിയപ്പോൾ, ബോളിങ്ങിൽ കുൽദീപ് യാദവ് തീയായി മാറുകയായിരുന്നു. മറുവശത്ത് പാക്കിസ്ഥാനെ സംബന്ധിച്ച് വലിയൊരു നാണക്കേടാണ് ഈ പരാജയം ഉണ്ടാക്കിയിരിക്കുന്നത്.മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി രോഹിത് ശർമയും(56) ശുഭ്മാൻ ഗില്ലും(58) […]

ബാബർ ആസമിനെ പുറത്താക്കിയ ഹാർദിക് പാണ്ഡ്യയുടെ അത്ഭുത ബോൾ |Babar Azam |Hardik Pandya

പാക്കിസ്ഥാനെതിരായ സൂപ്പർ നാല് മത്സരത്തിൽ ഒരു അത്ഭുത ബോളുമായി ഹാർദിക് പാണ്ഡ്യ. പാക്കിസ്ഥാൻ നായകൻ ബാബർ ആസമിനെ പുറത്താക്കാനാണ് ഹാർദിക് പാണ്ഡ്യ ഈ അത്ഭുത പന്ത് എറിഞ്ഞത്. മത്സരത്തിൽ ഇന്ത്യയുയർത്തിയ 357 എന്ന വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയതായിരുന്നു പാക്കിസ്ഥാൻ. എന്നാൽ ആദ്യ ഓവറുകളിൽ തന്നെ ഇന്ത്യൻ ബോളർമാർ മികവു കാട്ടിയതോടെ പാകിസ്ഥാൻ പതറുകയുണ്ടായി. എപ്പോഴും പാക്കിസ്ഥാന്റെ രക്ഷകനായി എത്താറുള്ള ബാബർ ആസം ക്രീസിലുറയ്ക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് പാണ്ഡ്യ ഒരു തകർപ്പൻ ഇൻസിംഗറിലൂടെ വിക്കറ്റ് സ്വന്തമാക്കിയത്. മത്സരത്തിൽ […]

പാകിസ്ഥാൻ താരങ്ങളെ മറികടന്ന് ഏഷ്യ കപ്പിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാഹുൽ -കോലി ജോഡി|Virat Kohli| KL Rahul

വിരാട് കോഹ്‌ലിയും കെഎൽ രാഹുലും ചേർന്ന് ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടിന്റെ റെക്കോർഡ് സ്ഥാപിച്ചു. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ ഇരുവരും ചേർന്ന് 233 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 2012ൽ മുഹമ്മദ് ഹഫീസിന്റെയും നസീർ ജംഷഡിന്റെയും റെക്കോർഡാണ് അവർ തകർത്തത്. മിർപൂരിലെ ഷേർ-ഇ-ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യയ്‌ക്കെതിരെ ഓപ്പണിംഗ് വിക്കറ്റിൽ ഹഫീസും ജംഷേദും ചേർന്ന് 224 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.ഏഷ്യാ കപ്പിലെ ഒൻപതാമത്തെ 200-ലധികം കൂട്ടുകെട്ട് കൂടിയാണ് കോഹ്‌ലിയും രാഹുലും […]

കിംഗ്‌ കോലി !! 47 ആം ഏകദിന സെഞ്ചുറിയുമായി സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് വിരാട് കോലി|Virat Kohli

മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി നാഴികക്കല്ലുകൾക്ക് ശേഷം നാഴികക്കല്ലുകൾ നേടുന്നത് തുടരുകയാണ്.2023 കോഹ്‌ലിക്ക് ഇതുവരെ വളരെ പ്രതീക്ഷ നൽകുന്ന വർഷമായിരുന്നു. ഏഷ്യാ കപ്പ് 2023 സൂപ്പർ 4 പോരാട്ടത്തിന്റെ റിസർവ് ദിനത്തിൽ പാകിസ്ഥാനെതിരെ വിരാട് തന്റെ തൊപ്പിയിൽ മറ്റൊരു തൂവൽ കൂടി ചേർത്തു. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 13000 റൺസ് തികയ്ക്കുന്ന ബാറ്ററായി വിരാട് കോലി മാറി. 2004ൽ പാക്കിസ്ഥാനെതിരെ റാവൽപിണ്ടിയിൽ നടന്ന മത്സരത്തിൽ നേട്ടം കൈവരിച്ച സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡാണ് താരം തകർത്തത്. ഏകദിനത്തിൽ […]

തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചു വരവ് ഗംഭീരമാക്കി കെൽ രാഹുൽ|KL Rahul

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തകർപ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് കെ എൽ രാഹുൽ.പ്രേമദാസ് സ്റ്റേഡിയത്തിൽ നാടകകുന്ന പാകിസ്ഥാനെതിരെയുള്ള 2023 ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ സ്റ്റാർ ബാറ്റർ സെഞ്ചുറി നേടി.റിസർവ് ദിനത്തിൽ മത്സരം പുനരാരംഭിച്ചതിന് ശേഷം പാകിസ്ഥാൻ ബൗളർമാർക്കെതിരെ കെ എൽ രാഹുൽ ആക്രമണം നടത്തി. മഴ കാരണം റിസർവ് ദിനത്തിൽ കളി തുടങ്ങാൻ 110 മിനിറ്റ് വൈകിയതിന് ശേഷം കെഎൽ രാഹുലും വിരാട് കോഹ്‌ലിയും 2 വിക്കറ്റിന് 147 എന്ന നിലയിൽ ഇന്ത്യൻ ഇന്നിംഗ്‌സ് പുനരാരംഭിച്ചു. […]

ഓക്സിജൻ കിട്ടാത്ത ലാപാസിൽ അർജന്റീനയും ലയണൽ മെസ്സിയും വീണ്ടും ഇറങ്ങുമ്പോൾ | Lionel Messi

ലയണൽ മെസ്സിയുടെ ഫ്രീ കിക്ക് ഗോളിൽ ഇക്വഡോറിനെ 1-0ന് തോൽപ്പിച്ച് അർജന്റീന 2026 ലെ കോൺമെബോൾ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ശക്തമായ തുടക്കം കുറിച്ചു. എന്നാൽ ബൊളീവിയക്കെതിരെ അര്ജന്റീന നിരയിൽ ലിയോയുടെ സാന്നിധ്യം സംശയത്തിലാണ്.ബ്യൂണസ് അയേഴ്സിലെ വിജയത്തിന്റെ അവസാന മിനുട്ടിൽ 36 കാരൻ സബ് ആവുകയും ചെയ്തു. ഇത് ആരാധകരിൽ പല സംശയങ്ങളും ഉയർത്തി.ഇന്റർ മിയാമിയിൽ ചേർന്നതിന് ശേഷം തനിക്ക് വിശ്രമമില്ലാത്തതിനാൽ മെസ്സി കളം വിടാൻ ആവശ്യപ്പെട്ടതായി ലയണൽ സ്‌കലോനി പിന്നീട് വിശദീകരിച്ചു.സമുദ്രനിരപ്പിൽ നിന്ന് 3,637 മീറ്റർ […]

‘പാകിസ്ഥാനെതിരെ പുറത്തായതിന് രോഹിത് ശർമ്മ വിമർശനം അർഹിക്കുന്നു’: ഗൗതം ഗംഭീർ|Rohit Sharma 

ഏഷ്യാ കപ്പ് 2023ൽ പാക്കിസ്ഥാനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ പുറത്തായതിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ നിരാശനാകുമെന്ന് ഗൗതം ഗംഭീർ പറഞ്ഞു.രോഹിതും ശുഭ്മാൻ ഗില്ലും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 121 റൺസ് കൂട്ടിച്ചേർത്തപ്പോൾ ഷദാബ് ഖാന്റെ പന്തിൽ ഫഹീം അഷ്‌റഫ് പിടിച്ച് രോഹിത് പുറത്തായി.തുടർന്ന് ഷഹീൻ അഫ്രീദി ഗില്ലിനെ തിരിച്ചയച്ചു. “തന്റെ പുറത്താക്കലിൽ അദ്ദേഹം നിരാശനാകുമെന്ന് എനിക്ക് തോന്നുന്നു. അതൊരു മോശം ഷോട്ടായിരുന്നു, ആ ഘട്ടത്തിൽ പുറത്തായതിന് രോഹിത് വിമർശനത്തിന് അർഹനാണ്, ”ഗംഭീർ പറഞ്ഞു.രോഹിത് 49 […]

ഹാർദിക്കും ജഡേജയും യുവരാജല്ല: ഇന്ത്യയുടെ മിസ്റ്റർ ഫിനിഷറെ കുറിച്ച് മഞ്ജരേക്കർ-വഖാർ ചർച്ച |India

2011 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച യുവരാജ് സിംഗ് 362 റൺസും 15 വിക്കറ്റും നേടി, പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് നേടി. അതേസമയം, യുവരാജ് സിങ്ങിന്റെ പിൻഗാമിയെ കണ്ടെത്താൻ ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല .വരുന്ന ലോകകപ്പിൽ യുവരാജിന്റെ റോൾ ആര് ചെയ്യും എന്ന ചോദ്യം ചർച്ചാവിഷയമായി. ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് സൂപ്പർ-ഫോർ മത്സരത്തിനിടെ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സഞ്ജയ് മഞ്ജരേക്കറും വഖാർ യൂനിസും 2011-ൽ യുവരാജ് ചെയ്ത അതേ റോൾ […]

ഏകദിന ലോകകപ്പിനുള്ള 15 അംഗ ന്യൂസിലൻഡ് ടീമിനെ കെയ്ൻ വില്യംസൺ നയിക്കും |Kane Williamson

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി വേൾഡ് കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ന്യൂസിലൻഡ്.ഐപിഎല്‍ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ പരിക്കേറ്റ് ദീര്‍ഘ നാളായി ക്രിക്കറ്റ് കളത്തിനു പുറത്തുള്ള കെയ്ന്‍ വില്യംസന്‍ ടീമില്‍ തിരിച്ചെത്തി. കെയ്ൻ വില്യംസൺ തന്നെയാണ് ടീമിന്റെ ക്യാപ്റ്റനും.2023 ഏപ്രിലിൽ, ഐ‌പി‌എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി കളിക്കുമ്പോൾ, ബൗണ്ടറിയിൽ പന്ത് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ലാൻഡിംഗിനിടെ വലത് കാൽമുട്ടിൽ എസി‌എൽ പൊട്ടി.ഈ ദൗർഭാഗ്യകരമായ സംഭവം അദ്ദേഹത്തെ മാസങ്ങളോളം കളിയിൽ നിന്ന് മാറ്റിനിർത്തുന്നതിലേക്ക് നയിച്ചു.പരിക്കിന്റെ തീവ്രത കാരണം ഇന്ത്യയിൽ 2023 ലെ ഐസിസി […]

ലാപ്പാസിൽ ബൊളീവിയക്കെതിരെ കളിക്കാൻ ലയണൽ മെസ്സിയുണ്ടാവുമോ ?, സ്ഥിരീകരണവുമായി ലയണൽ സ്കെലോണി |Lionel Messi

ഇക്വഡോറിനെതിരായ ഒരു ഗോൾ വിജയത്തോടെയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന 2026 ലോകകപ്പിലേക്കുള്ള യാത്ര ആരംഭിച്ചത്.യോഗ്യതാ ഘട്ടത്തിലെ ഉദ്ഘാടന മത്സരത്തിൽ ലയണൽ മെസ്സിയുടെ ഗോളിനായിരുന്നു അര്ജന്റീന വിജയം നേടിയത്.രണ്ടാം മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ബൊളീവിയയാണ്. ലാ പാസ് സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.എതിരാളികൾക്ക് കളിക്കാൻ വളരെയധികം കടുപ്പമേറിയ ഒരു സ്റ്റേഡിയമാണ് അത്. സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടുണ്ടാകുന്ന ഒരവസ്ഥയാണ് ഉണ്ടാകാറുള്ളത്.ശാരീരികമായി മികവ് പുലർത്തുന്ന ഇക്വഡോറിനെതിരായ മത്സരം അര്ജന്റീന താരങ്ങൾക്ക് ഒരു […]