കൊളംബിയക്കെതിരെ വിനീഷ്യസ് ജൂനിയറിനെ ഫൗൾ ചെയ്തതിന് ബ്രസീലിന് പെനാൽറ്റി നൽകാത്തത് തെറ്റാണെന്ന് സമ്മതിച്ച് ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ | Copa America 2024
ചൊവ്വാഴ്ച കൊളംബിയക്കെതിരായ ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിൽ ബ്രസീലിന് പെനാൽറ്റി നൽകാതിരിക്കുന്നതിൽ റഫറിക്കും VAR-നും പിഴവ് സംഭവിച്ചതായി CONMEBOL പറഞ്ഞു. 1 -1 സമനിലയിലായ മത്സരത്തിൽ ഡിഫൻഡർ ഡാനിയൽ മുനോസ് വിനീഷ്യസ് ജൂനിയറിനെ ബോക്‌സിനുള്ളിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി നൽകിയിരുന്നില്ല. സാന്താ ക്ലാരയുടെ ലെവീസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഡിയിലെ മത്സരത്തിൻ്റെ 42-ാം മിനിറ്റിൽ ബ്രസീൽ കൊളംബിയക്കെതിരെ 1-0ന് മുന്നിട്ട് നിൽക്കുമ്പോൾ വിനീഷ്യസ് ഇടതുവശത്ത് നിന്ന് ബോക്സിലേക്ക് ഓടിച്ചെന്നപ്പോൾ മുനോസ് അവനെ വീഴ്ത്തിയെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല.വിനീഷ്യസ് ജൂനിയറിനെ വീഴ്ത്തിയതിന് […]