ടി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ ഉയർന്ന ആരോപണങ്ങളെ എതിർത്ത് മുൻ പാക് ക്യാപ്റ്റൻ സൽമാൻ ബട്ട് | Indian Cricket
2024 ടി20 ലോകകപ്പ് ഫൈനലിലേക്കുള്ള വഴിയിൽ ഇന്ത്യയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സഹായിച്ചെന്ന ആരോപണത്തെ എതിർത്ത് പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ സൽമാൻ ബട്ട്.പാക്കിസ്ഥാനുവേണ്ടി 33 ടെസ്റ്റുകളും 78 ഏകദിനങ്ങളും കളിച്ച 39 കാരനായ അദ്ദേഹം ഇന്ത്യയെയും ടീമിൻ്റെ വിജയത്തിന് പിന്നിലെ രീതിപരമായ സമീപനത്തെയും പ്രശംസിച്ചു. ടി 20 ലോകകപ്പ് ഫൈനലിൽ സൗത്ത് ആഫ്രിക്കയെ 7 റൺസിന് പരാജയപെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. 177 റൺസ് വിജയലക്ഷ്യവുമായി സൗത്ത് ആഫ്രിക്കക്ക് 169 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. […]