‘ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗ് ‘: വലിയ മുന്നേറ്റവുമായി റുതുരാജ് ഗെയ്‌ക്‌വാദ്, രണ്ടാം സ്ഥാനം നിലനിർത്തി സൂര്യകുമാർ യാദവ് | ICC T20I batting rankings

പുതുക്കിയ ഐസിസി വേൾഡ് റാങ്കിംഗ്സ് പ്രസിദ്ധീകരിച്ചു. സമീപകാലത്തായി ടി20 ലോകകപ്പ് ടൂർണമെന്റ് നടന്നതിനാൽ, ഐസിസി ടി20 റാങ്കിംഗിൽ ആണ് കാര്യമായ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നത്. അതേസമയം, സിംബാബ്‌വെ പര്യടനത്തിൽ മികച്ച പ്രകടനം തുടരുന്ന ഇന്ത്യൻ ബാറ്റർ ഋതുരാജ് ഗെയ്ക്വാദ് റാങ്കിംഗിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തി. 13 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മുന്നേറിയ ഋതുരാജ് ഗെയ്ക്വാദ്, ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിൽ 7-ാം സ്ഥാനത്ത് എത്തിനിൽക്കുന്നു. ഏറെക്കാലമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന സൂര്യകുമാർ യാദവ് ലോകകപ്പ് നടക്കുന്ന വേളയിൽ […]

ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തിയ തിരിച്ചുവരവുമായി കൊളംബിയൻ സൂപ്പർ താരം ഹാമിസ് റോഡ്രിഗസ് | James Rodriguez

കായികലോകത്ത് ധാരാളം തിരിച്ചുവരവുകളുടെ കഥകൾ നാം കേട്ടിട്ടുണ്ട്. മോശം ഫോമും പരിക്കുകളും മറ്റു കാരണങ്ങൾ കൊണ്ടും തങ്ങളുടെ ഏറ്റവും മികച്ച സമയത്ത് ഫുട്ബോൾ മൈതാനത്ത് നിന്നും അപ്രത്യക്ഷമാവുമാവുകയും പിന്നീട് ശക്തമായി തിരിച്ചുവരികയും ചെയ്യുന്ന നിരവധി താരങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. അവരുടെ കൂട്ടത്തിലേക്ക് ചേർത്ത് വെക്കാൻ പറ്റുന്ന ഒരു താരമാണ് കൊളംബിയൻ ഹാമിസ് റോഡ്രിഗസ് . കോപ്പ അമേരിക്ക 2024 ന് മുന്നോടിയായി, ശ്രദ്ധാകേന്ദ്രം ലയണൽ മെസ്സി, വിനീഷ്യസ് ജൂനിയർ, ഡാർവിൻ ന്യൂനസ് എന്നിവരെപ്പോലുള്ള ചില കളിക്കാരായിരുന്നു. എൻഡ്രിക്ക്, […]

പത്തു പേരുമായി ചുരുങ്ങിയിട്ടും ഉറുഗ്വേയെ ഒരു ഗോളിന് കീഴടക്കി കൊളംബിയ കോപ്പ അമേരിക്ക ഫൈനലിൽ | Copa America 2024

നോർത്ത് കരോലിനയിലെ ഷാർലറ്റിൽ വെച്ച് നടന്ന കോപ്പ അമേരിക്ക രണ്ടാം സെമി ഫൈനലിൽ ഉറുഗ്വേയെ 1-0 ന് തോൽപ്പിച്ച് ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് കൊളംബിയ.ചൊവ്വാഴ്ച ഫ്ലോറിഡയിലെ മിയാമി ഗാർഡൻസിൽ നടക്കുന്ന ആദ്യ സെമിയിൽ കാനഡയെ 2-0ന് തോൽപ്പിച്ച് അർജൻ്റീന ഫൈനലിൽ ഇടം നേടിയിരുന്നു. ഏഴ് മഞ്ഞക്കാർഡുകളും ഒരു ചുവപ്പും ഉൾപ്പെട്ട ഒരു തർക്ക മത്സരത്തിൽ, അവസാന വിസിലിൽ ഇരു ടീമിലെയും കളിക്കാർ മൈതാനത്ത് ഏറ്റുമുട്ടുകയും ചെയ്തു .39-ാം മിനിറ്റിൽ ജെയിംസിൻ്റെ ഡീപ് കോർണറിൽ ഹെഡ് ചെയ്ത് ജെഫേഴ്സൺ […]

മൂന്നാം ടി 20 യിൽ സിംബാബ്‌വേക്കെതിരെ 23 റൺസിന്റെ വിജയവുമായി ഇന്ത്യ | India vs Zimbabwe T20

സിംബാബ് വെക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 23 റണ്‍സ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റിന് 182 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിംബാബ് വെക്ക് 20 ഓവറില്‍ ആറ് വിക്കറ്റിന് 159 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. അഞ്ച് വിക്കറ്റിന് 39 എന്ന നിലയില്‍ നിന്ന് 159ലേക്കെത്താന്‍ സിംബാബ് വെക്കായി. ഡിയോന്‍ മെയേഴ്‌സ് 49 പന്തില്‍ 65 റണ്‍സോടെ പുറത്താവാതെ നിന്നു.ക്ലൈവ് 26 പന്തില്‍ നിന്ന് 37 റണ്‍സെടുത്തു. ബൗളിങ്ങില്‍ ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് […]

ഫുട്ബോൾ ലോകം അടക്കിഭരിക്കാനെത്തുന്ന സ്പാനിഷ് കൗമാര താരം ലാമിൻ യമൽ | Lamine Yamal

ഫ്രാൻസിനെതിരായ യൂറോ 2024 സെമിഫൈനലിൽ നേടിയ ഗോളോടെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ എക്കാലത്തെയും പ്രായം കുറഞ്ഞ സ്‌കോററായി മാറിയിരിക്കുകയാണ് സ്പാനിഷ് താരം ലാമിൻ യമൽ. ഇംഗ്ലണ്ട് അല്ലെങ്കിൽ നെതർലാൻഡ്‌സിനെതിരെ ബെർലിനിൽ നടക്കുന്ന ഫൈനലിന് ഒരു ദിവസം മുമ്പ് ശനിയാഴ്ച യമലിന് 17 വയസ്സ് തികയും. “ജയിക്കാനും വിജയിക്കാനും മാത്രമേ ഞാൻ ആവശ്യപ്പെടുകയുള്ളൂ, ഞാൻ എൻ്റെ ജന്മദിനം എൻ്റെ ടീമിനൊപ്പം ജർമ്മനിയിൽ ആഘോഷിക്കും” കളിയിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട യമൽ പറഞ്ഞു.21-ാം മിനിറ്റിൽ 25 വാര അകലെ നിന്ന് യമൽ […]

‘അർജൻ്റീനയ്ക്ക് വേണ്ടിയുള്ള അവസാന പോരാട്ടങ്ങൾ താൻ ആസ്വദിക്കുകയാണ് ‘: വിരമിക്കൽ സൂചന നൽകി ലയണൽ മെസ്സി | Lionel Messi

കാനഡയുടെ പ്രതിരോധം ഭേദിച്ച് ഡി പോള്‍ നല്‍കിയ പാസ് സ്വീകരിച്ച അല്‍വാരസ് കാനഡിയന്‍ ഗോള്‍കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ പന്ത് വലിയിലെത്തിച്ചു.രണ്ടാം പാതിയുടെ തുടക്കത്തില്‍ തന്നെ മെസി ഈ കോപ്പയിലെ ആദ്യ ഗോള്‍ കണ്ടെത്തി. 51-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. അര്‍ജന്റൈന്‍ മധ്യനിര താരം ബോക്‌സില്‍ നിന്ന് തൊടുത്ത ഷോട്ടില്‍ മെസി കാല് വെക്കുകയായിരുന്നു. കൊളംബിയ – ഉറുഗ്വെ മത്സരത്തിലെ വിജയികളെ അര്‍ജന്റീന ഫൈനലില്‍ നേരിടും.ഈ ടൂര്‍ണമെന്റോടെ ലയണല്‍ മെസ്സിയുടെ അന്താരാഷ്ട്ര കരിയറിന് അവസാനമാകുമോയെന്നാണ് ഫുട്‌ബോള്‍ ലോകത്തെ […]

‘എപ്പോഴും ഈ ജേഴ്സിക്ക് വേണ്ടി എൻ്റെ ജീവൻ നൽകി, ദേശീയ ടീമുമായുള്ള അവസാന മത്സരത്തിന് ഞാൻ തയ്യാറല്ല, പക്ഷേ സമയമായി ‘ : ഏഞ്ചൽ ഡി മരിയ | Ángel Di María

2024 കോപ്പ അമേരിക്ക ഫൈനലിന് ശേഷം അർജൻ്റീന ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഏഞ്ചൽ ഡി മരിയ സംസാരിച്ചു.കോപ്പ അമേരിക്ക ഫൈനലിൽ എന്ത് തന്നെ സംഭവിച്ചാലും തനിക്ക് പടിയിറങ്ങാൻ സമയമായി എന്നാണ് ഡി മരിയ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.കോപ്പ അമേരിക്കയുടെ ഫൈനലിൽ ഞായറാഴ്ച അർജൻ്റീനക്കൊപ്പമുള്ള തൻ്റെ അവസാന മത്സരം കളിക്കും. അർജൻ്റീനയ്‌ക്കൊപ്പം ജയിക്കാനുള്ളതെല്ലാം നേടിയ 36 കാരൻ ഞായറാഴ്ച തൻ്റെ അവസാന മത്സരമാണെന്ന് ഒരിക്കൽ കൂടി സ്ഥിരീകരിച്ചു.കാനഡയ്‌ക്കെതിരായ അർജൻ്റീനയുടെ 2-0 വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡിമരിയ. ‘ഞാൻ […]

അർജന്റീനയെ തുടർച്ചയായ രണ്ടാം കോപ്പ കിരീടത്തിലേക്ക് നയിക്കാൻ ലയണൽ മെസ്സി | Lionel Messi

കോപ്പ അമേരിക്ക ആദ്യ സെമി ഫൈനലില്‍ കാനഡയെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍. നായകന്‍ ലയണല്‍ മെസ്സി ടൂര്‍ണമെന്റില്‍ ആദ്യമായി ഗോളടിച്ച മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്ജന്റീന വിജയം നേടിയത്.ആദ്യ പകുതിയില്‍ ജൂലിയന്‍ അല്‍വാരസും രണ്ടാം പകുതിയില്‍ മെസ്സിയും ഗോള്‍ നേടി. വ്യാഴാഴ്ച പുലര്‍ച്ചെ നടക്കുന്ന കൊളംബിയ-യുറഗ്വായ് രണ്ടാം സെമി ഫൈനല്‍ വിജയികളെയാണ് ഫൈനലില്‍ നേരിടുക.ഈ ടൂർണമെന്റിലെ മെസിയുടെ ആദ്യ ഗോളാണിത്. ആറ് വ്യത്യസ്ത കോപ്പ അമേരിക്ക എഡിഷനുകളിലും സ്കോർ ചെയ്ത താരമായി ലയണൽ മെസ്സി മാറുകയും […]

മുന്നിൽ റൊണാൾഡോ മാത്രം !! രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമായി ലയണൽ മെസ്സി | Lionel Messi

കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കോപ്പ അമേരിക്ക ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് അർജന്റീന.ജൂലിയൻ അൽവാരസും ലയണൽ മെസിയുമാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. നാളെ നടക്കുന്ന കൊളംബിയ-ഉറുഗ്വേ മത്സരവിജയികളെ അര്‍ജന്റീന ഫൈനലില്‍ നേരിടും. 23-ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു. റോഡ്രിഗോ ഡി പോള്‍ നല്‍കിയ പാസുമായി മുന്നേറിയ ഹൂലിയന്‍ ആല്‍വരെസ് അനായാസം പന്ത് വലയിലാക്കി. ആദ്യ പകുതിയില്‍ അര്‍ജന്റീന പിന്നീടും അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ വന്നില്ല.രണ്ടാം പകുതിയിൽ 51-ാം മിനിറ്റിൽ മെസിയും ഗോൾ വല ചലിപ്പിച്ചു. […]

മൂന്നാം ടി 20 യിൽ സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ എത്തുമോ ? ഇന്ത്യയുടെ സാധ്യതാ ടീം | India vs Zimbabwe

സിംബാബ്‌വെക്കെതിരെ നടക്കാനിരിക്കുന്ന മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, മൂന്ന് മാറ്റങ്ങൾ ആണ് ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള സ്ക്വാഡിൽ വന്നിരിക്കുന്നത്. ലോകകപ്പിന് ശേഷം തിരിച്ചെത്തിയ സഞ്ജു സാംസൺ, ശിവം ഡ്യൂബെ, യശാവി ജയിസ്വാൾ എന്നിവർ ടീമിനൊപ്പം ചേർന്നപ്പോൾ ഇവർക്ക് പകരം ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ ഇടം നേടിയ സായ് സുദർശൻ, ഹർഷിത് റാന, ജിതേഷ് ശർമ്മ എന്നിവർ സ്‌ക്വാഡിൽ നിന്ന് പുറത്തുപോയി. അതേസമയം, മൂന്ന് താരങ്ങൾ […]