’41 പന്തില്‍ 92 റൺസുമായി രോഹിത് ശർമ്മ’ : ഓസ്‌ട്രേലിയക്കെതിരെ കൂറ്റൻ സ്‌കോറുമായി ഇന്ത്യ | T20 World Cup2024
ഓസ്‌ട്രേലിയക്കെതിരെയുള്ള നിർണായകമായ സൂപ്പർ എട്ട് മത്സരത്തിൽ കൂറ്റൻ സ്‌കോറുമായി ഇന്ത്യ.20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205റൺസാണ് ഇന്ത്യ നേടിയത്. ക്യാപ്റ്റൻ രോഹിത് ശർമയുടെ മിന്നുന്ന ബാറ്റിങ്ങാണ് ഇന്ത്യക്ക് വമ്പൻ സ്കോർ നേടിക്കൊടുത്തത്.41 പന്തുകള്‍ നേരിട്ട് 8 സിക്‌സുകളും 7 ഫോറുകളും സഹിതം 92 റൺസാണ് നേടിയത്. സൂര്യകുമാർ 31 ഉം ദുബൈ 28 റൺസും നേടി. ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. പൂജ്യത്തിനു വിരാട് കോഹ്‌ലിയാണ് ആദ്യം മടങ്ങിയത്. […]