ടി 20 ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ അട്ടിമറി ജയവുമായി അഫ്ഗാനിസ്ഥാൻ | T20 World Cup 2024
ടി :20 ക്രിക്കറ്റ് ലോകക്കപ്പിൽ വീണ്ടും അട്ടിമറി. ഇന്ന് നടന്ന ആവേശ മാച്ചിൽ ഓസ്ട്രേലിയയെ വീഴ്ത്തിയാണ് അഫ്‌ഘാൻ ടീം എല്ലാവേരയും ഞെട്ടിച്ചത്. ലോ സ്കോറിങ് ത്രില്ലർ മാച്ചിൽ നമ്പർ 1 ടീമിനെ അഫ്‌ഘാനിസ്ഥാൻ 21 റൺസിന് തോൽപ്പിച്ചു.ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ വലിയ അട്ടിമറിയാണ് ഇന്ന് നടന്നതെന്ന് പറയാം. ആദ്യം ബാറ്റ് ചെയ്ത അഫ്‌ഘാൻ ടീം മനോഹര ഓപ്പണിങ് കൂട്ടുകെട്ട് ബാറ്റിംഗ് കൊണ്ട് തന്നെ അതിവേഗം മാച്ചിൽ മുന്നേറി, എന്നാൽ പിന്നെ ഓസ്ട്രേലിയ ശക്തമായി മത്സരത്തിലേക്ക് തിരിച്ചു വന്നു. […]