‘ഏഷ്യാകപ്പ് 2023’ :ആരാധകർ ആകാംഷയോടെ കാത്തിരുന്ന ഇന്ത്യ-പാക് ബ്ലോക്ക്ബസ്‌റ്റർ പോരാട്ടം ഇന്ന്

മറ്റൊരു ഇന്ത്യ-പാകിസ്ഥാൻ ബ്ലോക്ക്ബസ്റ്റർ മത്സരം കൂടി കടന്നു വരികയാണ്. 2023 ഏഷ്യാകപ്പിന്റെ ഭാഗമായി സെപ്റ്റംബർ രണ്ടായ ഇന്നാണ് ഇന്ത്യ പാകിസ്ഥാനെതിരെ പോരാട്ടത്തിന് ഇറങ്ങുന്നത്. ശ്രീലങ്കയിലെ കാൻഡിയിലാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കുന്നത്. നീണ്ട നാല് വർഷങ്ങൾ ശേഷമാണ് ഇന്ത്യൻ ടീമും പാകിസ്ഥാനും ഏകദിന ഫോർമാറ്റിൽ ഏറ്റുമുട്ടുന്നത്. അത് കൊണ്ട് മത്സരം ആവേശം വിതറും എന്നത് ഉറപ്പാണ്. ഇന്ത്യൻ സമയം ഉച്ചക്ക് ഉച്ചക്ക് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുക.അതേസമയം മത്സരത്തിനായി രണ്ട് ടീമുകളും നടത്തുന്നത് വൻ തയ്യാറെടുപ്പുകൾ തന്നെയാണ്. പരിക്ക് […]

പിന്നിൽ നിന്നും തിരിച്ചുവന്ന് അത്ഭുതപ്പെടുത്തുന്ന ജയം സ്വന്തമാക്കി അൽ ഹിലാൽ |Al Hilal

മുൻ ഫുൾഹാം സ്‌ട്രൈക്കർ അലക്‌സാണ്ടർ മിട്രോവിച്ച് നേടിയ ഹാട്രിക്കിന്റെ പിന് ബലത്തിൽ സൗദി പ്രൊ ലീഗിൽ അതിശയകരമായ തിരിച്ചുവരവ് നടത്തി അൽ-ഇത്തിഹാദിനെ 4-3 ന് പരാജയപ്പെടുത്തി അൽ-ഹിലാൽ. ഇത്തിഹാദിന്റെ ലീഗിലെ ആദ്യ തോൽവിയാണിത്. മിന്നുന്ന ഫോമിലുള്ള ഇത്തിഹാദിനായി 16 മിനിറ്റിന് ശേഷം ബ്രസീൽ ക്യാപ്റ്റൻ റൊമാരീഞ്ഞോ സ്കോറിംഗ് തുറന്നു.മിനിറ്റുകൾക്കകം മിട്രോവിച്ച് അൽ ഹിലാലിനായി സമനില സമനില പിടിച്ചു.എന്നാൽ കരീം ബെൻസെമ, അബ്ദുറസാഖ് ഹംദല്ല എന്നിവരുടെ ഗോളുകൾ ഇടവേളയിൽ ഇത്തിഹാദ് 3-1ന് മുന്നിലെത്തി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. എന്നാൽ […]

‘ലയണൽ മെസ്സിയെപ്പോലെ അവനും ഒരിക്കലും വിട്ടുകൊടുക്കാൻ തയ്യാറല്ല’ : അര്ജന്റീന താരത്തെക്കുറിച്ച് സ്കെലോണി

സെപ്തംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അര്ജന്റീന ടീമിനെ പ്രഖ്യാപിച്ച പരിശീലകൻ ലയണൽ സ്കലോനി ഇപ്പോൾ കോച്ചെന്ന നിലയിൽ തന്റെ രണ്ടാം ലോകകപ്പ് യോഗ്യതാ കാമ്പെയ്‌നിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ്.സൂപ്പർ താരം ലയണൽ മെസ്സിയടക്കമുള്ള പ്രമുഖ താരങ്ങളും ടീമിൽ ഇടം കണ്ടെത്തി. ടീം പ്രഖ്യാപിച്ചതിന് ശേഷം എഎഫ്‌എ എസ്‌റ്റുഡിയോയ്‌ക്ക് അദ്ദേഹം നൽകിയ അഭിമുഖത്തിൽ ലയണൽ മെസ്സിയെയും എമിലിയാനോ മാർട്ടിനസിനെയും കുറിച്ച് പരിശീലകൻ തന്റെ ചിന്തകൾ പങ്കുവെച്ചു.എമിലിയാനോ മാർട്ടിനെസിന്റെ സ്വഭാവത്തെ ലയണൽ മെസ്സിയോട് ഉപമിക്കുകയും ചെയ്തിരിക്കുകയാണ് അർജന്റീന കോച്ച്.2022ലെ ഫിഫ […]

2023 ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിനായി തിളങ്ങാൻ സാധ്യതയുള്ള മൂന്ന് താരങ്ങൾ|World Cup 2023

2023ൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിനായി തിളങ്ങാൻ സാധ്യതയുള്ള മൂന്നു താരങ്ങളെ പ്രവചിച്ച് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഇന്ത്യയെ മൂന്നാം തവണ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരാക്കാൻ പ്രാപ്തിയുള്ള മൂന്ന് താരങ്ങളെയാണ് സൗരവ് ഗാംഗുലി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യൻ നായകൻ രോഹിത് ശർമ, സൂപ്പർതാരം വിരാട് കോഹ്ലി, യുവബാറ്റർ ശുഭ്മാൻ ഗിൽ എന്നിവരാണ് ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യക്കായി തിളങ്ങാൻ സാധ്യതയുള്ള കളിക്കാർ എന്ന് ഗാംഗുലി പറയുന്നു. ഇതിനൊപ്പം സ്വന്തം മണ്ണിൽ ലോകകപ്പ് നടക്കുന്നതിനാൽ തന്നെ ഇന്ത്യൻ […]

കെഎൽ രാഹുലിന് പകരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം

ഏഷ്യാകപ്പിൽ കെഎൽ രാഹുലിനെയായിരുന്നു ഇന്ത്യ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ രാഹുലിന് പരിക്കേറ്റ സാഹചര്യത്തിൽ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ നഷ്ടമാകും എന്നത് ഉറപ്പായിട്ടുണ്ട്. അതിനാൽ തന്നെ രാഹുലിനു പകരം ആരെയാണ് ഇന്ത്യയിൽ ടീമിൽ ഉൾപ്പെടുത്തുക എന്നതിനെപ്പറ്റി ചർച്ചകൾ പുരോഗമിക്കുന്നു. നിലവിൽ ഇഷാൻ കിഷനാണ് സ്ക്വാഡിൽ ഉൾപ്പെട്ടിരിക്കുന്ന ബാക്കപ്പ് വിക്കറ്റ് കീപ്പർ. എന്നിരുന്നാലും സഞ്ജു സാംസണും ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കെഎൽ രാഹുലിന് പകരം സഞ്ജു സാംസണെയാണ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്താൻ സാധ്യത […]

‘അവരെ നേരിടാൻ നമ്മൾ ഏറ്റവും മികച്ചവരായിരിക്കണം’ : പാകിസ്ഥാൻറെ ബൗളർമാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിരാട് കോഹ്‌ലി

2023 ലെ ഏഷ്യാ കപ്പിൽ സെപ്തംബർ 2 ന് പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പാകിസ്താനെതിരെ നടക്കാനിരിക്കുന്ന പോരാട്ടത്തിൽ ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണമെന്നും ബാറ്റിംഗ് മാസ്റ്റർ വിരാട് കോഹ്‌ലി അഭിപ്രായപ്പെട്ടു.ഏഷ്യാ കപ്പ് 2023 മീറ്റിംഗിന് മുന്നോടിയായി ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ ബൗളിംഗിനെ കോലി പ്രശംസിക്കുകയും ചെയ്തു. 2022 ടി20 ലോകകപ്പിൽ രണ്ട് ചിരവൈരികളും അവസാനമായി മുഖാമുഖം വന്നപ്പോൾ വൈറ്റ് ബോൾ ക്രിക്കറ്റിൽ കോഹ്‌ലി തന്റെ ഏറ്റവും മികച്ച ഇന്നിഗ്‌സുകളിൽ ഒന്ന് കളിച്ചു. […]

‘കൈലിയൻ എംബാപ്പെയും എർലിംഗ് ഹാലൻഡും സൗദി അറേബ്യയിൽ കളിക്കുന്നത് സ്വപ്നം കാണുന്നില്ല’: യുവേഫ മേധാവി അലക്സാണ്ടർ സെഫെറിൻ

പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് കൈലിയൻ എംബാപ്പെ, മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് തുടങ്ങിയ മുൻനിര താരങ്ങൾ സൗദി അറേബ്യയിൽ കളിക്കുന്നത് സ്വപ്നം കാണുന്നില്ലെന്ന് യുവേഫ മേധാവി അലക്‌സാണ്ടർ സെഫെറിൻ. ഫ്രഞ്ച് പ്രസിദ്ധീകരണമായ L’Equipe-നോട് സംസാരിക്കവേ, ചൈനീസ് സൂപ്പർ ലീഗുമായി താരതമ്യപ്പെടുത്തി സൗദി പ്രോ ലീഗിനെ ഒരു ഭീഷണിയായി കാണുന്നില്ലെന്ന് സെഫെറിൻ പറഞ്ഞു. നെയ്മർ, കരിം ബെൻസെമ, എൻ ഗോലോ കാന്റെ എന്നിവരുൾപ്പെടെ നിരവധി മികച്ച യൂറോപ്യൻ കളിക്കാരെ സൗദി പ്രൊ ലീഗ് ഈ സീസണിൽ […]

‘ഇത് പണത്തിന് വേണ്ടിയുള്ളതും ഫുട്ബോളിന് എതിരായ തീരുമാനമാണ്’ : സൗദി അറേബ്യയിലേക്കുള്ള കളിക്കാരുടെ ട്രാൻസ്ഫറിനെക്കുറിച്ച് റയൽ മാഡ്രിഡ് താരം ടോണി ക്രൂസ്

കഴിഞ്ഞ വർഷം അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചുകൊണ്ടാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നാസറിൽ ചേർന്നത്.38 കാരൻ അൽ-നാസറുമായി 2025 വരെ കരാർ ഒപ്പിട്ടു, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ കരാറിലൊന്നാണിത്. അദ്ദേഹത്തിന്റെ കരാർ പ്രതിവർഷം 177 ദശലക്ഷം പൗണ്ട് ($215 ദശലക്ഷം) ആണ്. ക്രിസ്റ്യാനോയുടെ ചുവട് പിടിച്ച് നെയ്മറും കരീം ബെൻസിമയടക്കം നിരവധി താരങ്ങളാണ് സമ്മർ ട്രാൻസ്ഫറിൽ സൗദിയിലേക്ക് എത്തിയത്. എന്നാൽ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ […]

ഇന്ത്യയുടെ അണ്ടർ 17 ക്യാപ്റ്റനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

എഎഫ്‌സി അണ്ടർ 17 ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ ക്യാപ്റ്റൻ ആയിരുന്ന 16 കാരനായ കോറോ സിംഗ് തിങ്കുജത്തെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.അണ്ടർ 17 ഏഷ്യൻ കപ്പിൽ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്ന കോറൂവിന്റെ അസാധാരണമായ കഴിവുകളും മൈതാനത്തെ പ്രകടനവും രാജ്യത്തുടനീളമുള്ള ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ ആകർഷിച്ചു. അണ്ടർ 17 ടീമിന്റെ വിജയത്തിന് നിർണായക സംഭാവനകളും നൽകി, കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിരയിൽ ചേർന്ന് തന്റെ ഫുട്ബോൾ യാത്രയുടെ അടുത്ത ചുവടുവെക്കാൻ തയ്യാറെടുക്കുകയാണ് മണിപ്പൂരി താരം.“കൊറോ സിംഗ് കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള തന്റെ […]

സൗദി അറേബ്യൻ ക്ലബ്ബുകൾ ചാമ്പ്യൻസ് ലീഗിൽ ഒരിക്കലും കളിക്കില്ലെന്ന് യുവേഫ പ്രസിഡന്റ്

അൽ-നാസറിനൊപ്പം ചാമ്പ്യൻസ് ലീഗിലേക്ക് മടങ്ങിവരുമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതീക്ഷകൾ അസ്തമിചിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ സൗദി പ്രൊ ലീഗ് ക്ലബ്ബുകൾ കളിക്കുമെന്ന് വാർത്തകൾ യുവേഫ തള്ളിക്കളഞ്ഞിരിക്കുകയാണ്. സൗദി ക്ലബ്ബുകൾക്ക് ചാമ്പ്യൻസ് ലീഗിൽ ചേരാനാകില്ലെന്നും ‘യൂറോപ്യൻ ടീമുകൾക്ക് മാത്രം’ അനുമതി ലഭിക്കുകയുള്ളെന്നും യുവേഫ പ്രസിഡന്റ് പറഞ്ഞു.റൊണാൾഡോയുടെ അൽ-നാസറിനോ മറ്റ് സൗദി പ്രോ ലീഗ് ടീമുകൾക്കോ ചാമ്പ്യൻസ് ലീഗിലേക്ക് വൈൽഡ്കാർഡ് എൻട്രി ലഭിക്കാൻ സാധ്യതയുണ്ടെന്ന മുൻ മാധ്യമ റിപ്പോർട്ടുകൾ നിരസിച്ചുകൊണ്ട് യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫെറിൻ സൗദി അറേബ്യൻ ടീമുകൾ തങ്ങളുടെ […]