ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ ജസ്പ്രീത് ബുംറ കളിക്കാത്തതിന്റെ കാരണം വിശദീകരിച്ച് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ | Jasprit Bumrah
ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ കളിക്കുന്നില്ല. ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാമതുള്ള 31 കാരനായ ഫാസ്റ്റ് ബൗളറെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ നിന്ന് ഒഴിവാക്കി.ടോസ് സമയത്ത് മൈക്കൽ ആതർട്ടണുമായി സംസാരിച്ച ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, ബുംറ രണ്ടാം ടെസ്റ്റിൽ കളിക്കില്ലെന്ന വാർത്ത സ്ഥിരീകരിച്ചു. ” ബുംറ കളിക്കുന്നില്ല . അദ്ദേഹത്തിന്റെ ജോലിഭാരം നിയന്ത്രിക്കാൻ വേണ്ടി മാത്രം. മൂന്നാം ടെസ്റ്റ് ലോർഡ്‌സിലാണ്; ആ പിച്ചിൽ […]