‘ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് വനിതാ ടീമുകൾക്കെതിരെ പാകിസ്ഥാൻ കളിക്കണം’: ബാബറിൻ്റെ ടീം പുരുഷ ക്രിക്കറ്റിന് യോഗ്യരല്ലെന്ന് കമ്രാൻ അക്മൽ | T20 World Cup 2024
ദേശീയ ടീമിൻ്റെ തിരഞ്ഞെടുപ്പ് പ്രക്രിയയെ ചോദ്യം ചെയ്തു രംഗത്ത് വന്നിരിക്കുകയാണ് മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ കമ്രാൻ അക്മൽ.ടി20 ലോകകപ്പിൽ ഇന്ത്യയോട് ആറു റൺസിന് പരാജയപെട്ടതിനു ശേഷമാണ് അക്മൽ ടീം സെലക്ഷനെ വിമർശിച്ചത്.120 റൺസ് വിജയലക്ഷ്യം പിന്തുടരാനാകാത്തത് രാജ്യമെമ്പാടും രോഷത്തിന് ഇടയാക്കി. താരങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കിയെന്ന ആരോപണം നേരിടുന്ന ബാബർ അസമിനെ പുറത്താക്കണമെന്ന് മുൻ താരങ്ങൾ ആവശ്യപ്പെടുന്നു.19 ഓവറിൽ 119 റൺസിന് ഇന്ത്യയെ പുറത്താക്കാൻ പാകിസ്താന് സാധിച്ചു.നസീം ഷായും ഹാരിസ് റൗഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. […]