‘സെമിയിലെത്താൻ വേണ്ടത് ഒരു വിജയം മാത്രം’ : ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മിച്ചൽ മാർഷ് | T20 World Cup2024
തൻ്റെ സാധാരണ ഓസ്‌ട്രേലിയൻ ശൈലിയിൽ ഓസ്‌ട്രേലിയയുടെ ഹൈ-ഒക്ടെയ്ൻ മത്സരത്തിന് മുന്നോടിയായി ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മിച്ചൽ മാർഷ്.ജൂൺ 24 തിങ്കളാഴ്ച സെൻ്റ് ലൂസിയയിലെ ഡാരൻ സമി നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇരു ടീമുകളും ജയിക്കേണ്ട പോരാട്ടത്തിൽ പരസ്പരം ഏറ്റുമുട്ടും. ഇന്ന് സെൻ്റ് വിൻസെൻ്റിലെ അർണോസ് വെയ്ൽ ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയെ 21 റൺസിന് തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ ചരിത്ര ജയം സ്വന്തമാക്കിയിരുന്നു.തോൽവിക്ക് ശേഷം, ഓസ്‌ട്രേലിയയ്ക്ക് ഇന്ത്യയ്‌ക്കെതിരെ ജയിക്കണമെന്ന് അറിയാമെന്ന് മാർഷ് ചൂണ്ടിക്കാട്ടി.ജയിക്കാൻ ഇന്ത്യയേക്കാൾ മികച്ച ടീമില്ലെന്നും അവർക്കെതിരെ വിജയിച്ച് സെമി […]