ഐപിഎല്‍ ഇലവനെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ നയിക്കും | Sanju Samson
ഐപിഎൽ 2024 കലാശ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബിദിനെ പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് കിരീടം നേടിയിരിക്കുകയാണ്. ഇത് മൂന്നാം തവണയാണ് കൊൽക്കത്ത ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിടുന്നത്. ടി 20 ലോകകപ്പ് മുന്നിൽ നിൽക്കെ ഐപിഎല്ലിൽ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഓരോ താരങ്ങളും ശ്രമിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസൺ സീസണിൽ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ ദിവസം പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ഇഎസ്പിഎൻ ക്രിക് ഇന്‍ഫോ ഐപിഎല്ലില്‍ […]