ഇന്ത്യ കണ്ട ഏറ്റവും മികച്ച വൈറ്റ് ബോൾ ബൗളർ എന്ന് ബുംറയെ വിശേഷിപ്പിച്ച് ഇർഫാൻ പത്താൻ | Jasprit Bumrah | T20 World Cup 2024
2024ലെ ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ജസ്പ്രീത് ബുംറ ഇന്ത്യയുടെ ഹീറോയായി മാറി. ബുംറ 4 ഓവർ പന്തെറിഞ്ഞ് 14 റൺസിന് 3 വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ 6 റൺസിന് വിജയത്തിലേക്ക് നയിച്ചു.മാച്ച് വിന്നിംഗ് പ്രകടനത്തിന് ശേഷം മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ ബുംറയെ പ്രശംസിച്ചു. ഇന്ത്യ കണ്ട ഏറ്റവും മികച്ച വൈറ്റ് ബോൾ ബൗളർ എന്നാണ് ബുംറയെ പത്താൻ വിശേഷിപ്പിച്ചത്.സഹീർ ഖാൻ, ഭുവനേശ്വർ കുമാർ തുടങ്ങിയവരെക്കാൾ മുന്നിലാണ് ബുമ്രയുടെ സ്ഥാനമെന്നും […]