‘ഇന്ത്യയ്ക്ക് തെറ്റ് സംഭവിക്കുന്നു…’: വിരാട് കോഹ്‌ലിയെ ഓപ്പൺ ചെയ്യിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ മുൻ പാക് താരം | T20 World Cup 2024
ടി20 ലോകകപ്പിൽ വിരാട് കോഹ്‌ലിയെ ഓപ്പൺ ചെയ്യിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം സുപ്രധാനമായ പിഴവാണെന്ന് മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ-ബാറ്റർ കമ്രാൻ അക്മൽ.അയർലൻഡിനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ കോഹ്‌ലി 5 പന്തിൽ 1 റൺസ് മാത്രം നേടി പുറത്തായി.ഞായറാഴ്ച പാകിസ്ഥാനെതിരായ നിർണായക മത്സരത്തിനായി ഇന്ത്യൻ ടീം മാനേജ്മെൻ്റ് ഈ ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്തുമോ എന്ന് കണ്ടറിഞ്ഞു കാണണം. കോഹ്‌ലിക്ക് ഇന്നിംഗ്‌സ് നങ്കൂരമിടാനും മധ്യ ഓവറുകളിൽ ടീമിനെ നയിക്കാനും കഴിയുന്ന മൂന്നാം നമ്പറിൽ സ്ഥാനം നൽകണമെന്ന് […]