സഞ്ജുവിനോട് കയറി പോവാൻ ആവശ്യപ്പെട്ട് ഡൽഹി ക്യാപിറ്റൽസ് സഹ ഉടമ പാർത്ഥ് ജിൻഡാൽ | Sanju Samson | IPL2024
ഐപിഎൽ പതിനേഴാം സീസണിലെ തന്നെ ഏറ്റവും മോശം അമ്പയർ തീരുമാനത്തിൽ കൂടി പുറത്തായിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ.മത്സരത്തിൽ 222 റൺസ് വിജയലക്ഷ്യം തേടി ബാറ്റ് വീശിയ രാജസ്ഥാന് വേണ്ടി ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായതോടെയാണ് സഞ്ജു ക്രീസിലെത്തിയത്. 46 പന്തിൽ നിന്ന് ആറ് സിക്സും 8 ഫോറുകളും സഹിതമാണ് സഞ്ജു 86 റൺസെടുത്ത സഞ്ജു രാജസ്ഥനെ വിജയത്തിലെത്തിക്കും എന്ന് തോന്നിയ സമയത്തായിരുന്നു അമ്പയറുടെ വിവാദ തീരുമാനം ഉണ്ടാവുന്നത്.പതിനാറാം […]