‘ഇൻസ്റ്റാഗ്രാമിലെ ലൈക്കുകള്‍ക്കല്ല ക്രിക്കറ്റിലെ കഴിവുകള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്’ : ടി 20 ലോകകപ്പ് ടീമിൽ നിന്നും റിങ്കു സിംഗിനെ ഒഴിവാക്കിയതിനെതീരെ അമ്പാട്ടി റായിഡു | Rinku Singh
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് ശേഷവും ചർച്ചകൾ കൊടുമ്പിരി കൊള്ളുകയാണ്. ടീമിൽനിന്ന് തഴഞ്ഞവരെ സംബന്ധിച്ചാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. സ്ക്വാഡിൽ ഉൾപ്പെടാത്ത പ്രമുഖരിൽ ഒരാളാണ് റിങ്കു സിംഗ്. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന റിങ്കു സ്‌ക്വാഡിൽ ഉണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും റിസർവ് നിരയിൽ ആണ് താരത്തെ ഉൾപ്പെടുത്തിയത്. ഇപ്പോൾ ഇക്കാര്യത്തിൽ പരോക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു. റിങ്കു 15 ടി20കൾ കളിച്ചിട്ടുണ്ട്, 176.24 സ്ട്രൈക്ക് റേറ്റിലും 89.0 ശരാശരിയിലും […]