‘പ്ലെ ഓഫ് ഉറപ്പിക്കണം’ : സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇന്ന് ഹൈദരാബാദിനെ നേരിടും | IPL2024
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരബാദ് മിന്നുന്ന ഫോമിലുള്ള രാജസ്ഥാൻ റോയൽസിനെ നേരിടും.റോയൽസ് പ്ലേഓഫിൽ തങ്ങളുടെ സ്ഥാനം ഏതാണ്ട് ഉറപ്പിചിരിക്കുകയാണ്. 9 മത്സരങ്ങളിൽ നിന്നും 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് സൺറൈസേഴ്‌സ് ഹൈദരാബാദ്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനോടും ചെന്നൈ സൂപ്പർ കിംഗ്‌സിനോടും തുടർച്ചയായ തോൽവി ഏറ്റുവാങ്ങിയതിനെ തുടർന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് കടുത്ത പ്രതിസന്ധിയിലാണ്.ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ അവസാന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ ബാറ്റിംഗ് യൂണിറ്റ് മോശം പ്രകടനമാണ് നടത്തിയത്. ചെപ്പോക്കിൽ ആദ്യം ബാറ്റ് […]