അങ്കിൾ ജി നമസ്തേ! ലക്നൗവിനെതിരെയുള്ള വിജയത്തിന് ശേഷം ധ്രുവ് ജൂറലിൻ്റെ പിതാവിനെ ആലിംഗനം ചെയ്ത് സഞ്ജു സാംസൺ | Sanju Samson
സഞ്ജു സാംസണും ധ്രുവ് ജുറലും പുറത്താകാതെ നേടിയ അർധസെഞ്ചുറികളുടെ ബലത്തിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2024 ലെ 44-ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. വെറും 34 പന്തിൽ നിന്ന് 71 റൺസ് അടിച്ച് സാംസൺ റോയൽസിന്റെ ടോപ് സ്‌കോറർ ആയപ്പോൾ ജൂറൽ 34 പന്തിൽ 52 റൺസ് നേടി. ഐപിഎല്ലിലെ താരത്തിന്റെ ആദ്യ അർദ്ധ സെഞ്ചുറിയാണിത്.നാലാം വിക്കറ്റിൽ സാംസണിനൊപ്പം […]