‘ഡൽഹി ക്യാപിറ്റൽസിനെതിരായ രാജസ്ഥാൻ റോയൽസിൻ്റെ തോൽവിക്ക് ഉത്തരവാദി അമ്പയർ’: വിവാദ തീരുമാനങ്ങളെ ചോദ്യം ചെയ്ത് മുൻ താരങ്ങൾ | Sanju Samson
ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ അമ്പയർമാരുടെ നിലവാരം മോശമാണെന്ന് പറയേണ്ടി വരും.പല മത്സരങ്ങളിലും അമ്പയർമാർ വിവാദ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അവയെല്ലാം മത്സരഫലത്തെ പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്.ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും തമ്മിൽ ഇന്നലെ നടന്ന മത്സരത്തിലും അമ്പയറുടെ വിവാദ തീരുമാനം ഉണ്ടായിരുന്നു.അമ്പയർമാരുടെ സംശയാസ്പദമായ രണ്ട് കോളുകൾ മത്സരത്തിന്റെ ഫലം തന്നെ മാറ്റിമറിച്ചു. ഷായി ഹോപ് പന്ത് ബൗണ്ടറി റോപ്പിൽ സ്പർശിച്ചതായി തോന്നിയിട്ടും മൂന്നാം അമ്പയർ സഞ്ജു സാംസണെ പുറത്താക്കി.222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാനുവേണ്ടി 46 പന്തില്‍ 86 […]