ഐപിഎല്ലിൽ 4000 റൺസ് തികച്ച് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ | IPL 2024 | Sanju Samson
ഇന്ത്യന്‍ പ്രീമിയര്‍ ലീഗി മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റുകളുടെ വിജയമാണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് നേടിയത്,ആര്‍സിബി ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി രാജസ്ഥാന്‍ മറികടന്നു.ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി സഞ്ജു സാംസണും സെഞ്ച്വറിയോടെ വിജയത്തിലേക്ക് ഫിനിഷ് ചെയ്ത ജോസ് ബട്‌ലറുമാണ് റോയല്‍സിന് വിജയം സമ്മാനിച്ചത്. സഞ്ജു 69 റണ്‍സില്‍ പുറത്തായപ്പോള്‍ ബട്‌ലര്‍ 58 പന്തില്‍ 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സിക്‌സോടെയാണ് ബട്‌ലര്‍ […]