വിരാട് കോലിയുടെയും ബാബർ അസമിൻ്റെയും ലോക റെക്കോർഡ് തകർത്ത് മുഹമ്മദ് റിസ്വാൻ | Mohammad Rizwan
അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയുടെ ഉദ്ഘാടന മത്സരം മഴ മൂലം ഉപേക്ഷിച്ചതിന് ശേഷം റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ന്യൂസിലൻഡിനെതിരെയുള്ള രണ്ടാംമത്സരത്തിൽ സമഗ്രമായ വിജയത്തോടെ പാകിസ്ഥാൻ പരമ്പരയിൽ മുന്നിലെത്തി.ഷഹീൻ അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയെത്തിയ മുഹമ്മദ് ആമിർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ പാകിസ്ഥാൻ 12.1 ഓവറിൽ 90 റൺസിന് കിവീസിനെ പുറത്താക്കി. മൂന്നാം ഓവറിൽ ടിം സെയ്‌ഫെർട്ടിനെ പുറത്താക്കി അഫ്രീദി പാകിസ്താന് മികച്ച തുടക്കം നൽകി.അമീർ തുടർച്ചയായി രണ്ട് വിക്കറ്റും വീഴ്ത്തി. […]