”ജോസ് ബട്ട്‌ലറിൽ നിന്ന് റിയാൻ പരാഗ് പഠിക്കേണ്ടതുണ്ട്” : ജോസ് ബട്ട്ലറുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിംഗ് | IPL2024
ഈഡൻ ഗാർഡൻസിൽ നടന്ന ആവേശകരമായ ഐപിഎൽ 2024 പോരാട്ടത്തിൽ ജോസ് ബട്ട്‌ലറുടെ അപരാജിത സെഞ്ചുറിയുടെ മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസ് രണ്ട് വിക്കറ്റിന് ഉജ്ജ്വല വിജയം സ്വന്തമാക്കി.മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ് ഇംഗ്ലീഷ് താരത്തിന്റെ ബാറ്റിങ്ങിനെ വാനോളം പ്രശംസിക്കുകയും വളർന്നു വരുന്ന താരങ്ങൾ അദ്ദേഹത്തെ മാതൃകയാക്കണമെന്നും അഭിപ്രായപ്പെട്ടു. സുനിൽ നരെയ്‌ന്റെ തകർപ്പൻ സെഞ്ചുറിയുടെ പിൻബലത്തിൽ കൊൽക്കത്ത 223/6 എന്ന കൂറ്റൻ സ്കോർ പടുതുയർത്തി.13 ഓവറുകൾക്ക് ശേഷം 121/6 എന്ന നിലയിൽ റോയൽസ് തോൽവി […]