തോൽവിയിലും രാജസ്ഥാൻ റോയൽസിനായി വമ്പൻ നേട്ടം സ്വന്തമാക്കി സഞ്ജു സാംസൺ | IPL2024 | Sanju Samson

50 ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനെ (ആർആർ) നയിച്ച രണ്ടാമത്തെ ക്യാപ്റ്റനായി സഞ്ജു സാംസൺ തൻ്റെ കരിയറിൽ മറ്റൊരു ബഹുമതി ചേർത്തു. ബുധനാഴ്ച സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ആർആർ-ഗുജറാത്ത് ടൈറ്റൻസ് പോരാട്ടത്തിനിടെയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. 2021-ൽ സാംസൺ രാജസ്ഥാൻ റോയൽസിൻ്റെ നായക സ്ഥാനം ഏറ്റെടുത്തു.അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസിയിൽ RR 49 മത്സരങ്ങളിൽ നിന്ന് 26 വിജയിക്കുകയും 23-ൽ തോൽക്കുകയും ചെയ്തു. 2022 സീസണിൽ ലീഗിന്റെ ഫൈനലിലേക്ക് റോയൽസിനെ നയിക്കുകയും ചെയ്തു.ഉദ്ഘാടന സീസണിന് […]

‘അവസാന ജയിക്കുന്നത് എല്ലായ്പ്പോഴും ഒരു വലിയ വികാരമാണ്’ : രാജസ്ഥാനെതിരെയുള്ള വിജയത്തെക്കുറിച്ച് ശുഭ്മാൻ ഗിൽ | IPL2024

ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാനെ മൂന്നു വിക്കറ്റിന് ഗുജറാത്ത് പരാജയപ്പെടുത്തി.രാജസ്ഥാന്‍ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സ് അവസാന ബോളില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. 72 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന് ശക്തിപകര്‍ന്നത്. സഞ്ജുവിന്റേയും പരാഗിന്റേയും അര്‍ധസെഞ്ച്വറി മികവിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോറില്‍ എത്തിയത്. ജയപരാജയം മാറിമറിഞ്ഞ അവസാന ഓവറുകളില്‍ റാഷിദ് ഖാനും രാഹുല്‍ തെവാട്ടിയയും ഗുജറാത്തിന്റെ രക്ഷകരായത്. തെവാട്ടിയ 11 പന്തില്‍ 22, റാഷിദ് ഖാന്‍ 11 പന്തില്‍ 24 […]

രാജസ്ഥാൻ റോയൽസിന്റെ തോൽവിക്ക് കാരണം സഞ്ജു സാംസൺ കാണിച്ച മണ്ടത്തരമോ ? | IPL 2024 | Sanju Samson

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സിനെ അവരുടെ മൈതാനമായ ജയ്പുരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ മൂന്നു വിക്കറ്റിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ്.രാജസ്ഥാന്റെ സീസണിലെ ആദ്യ തോല്‍വിയാണിത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ​ഗുജറാത്ത് ലക്ഷ്യത്തിലെത്തി. 12 പന്തില്‍ ജയിക്കാന്‍ 35 റണ്‍സ് വേണമെന്നിരിക്കേ കുല്‍ദീപ് സെന്‍ എറിഞ്ഞ 19-ാം ഓവറില്‍ 20 റണ്‍സും ആവേശ് […]

‘എന്ത് തെറ്റാണ് സംഭവിച്ചതെന്ന് പെട്ടെന്ന് ചൂണ്ടിക്കാണിക്കുന്നത് ബുദ്ധിമുട്ടാണ്’ : ഗുജറാത്തിനെതിരെയുള്ള തോൽവിക്ക് ശേഷം സഞ്ജു സാംസൺ | Sanju Samson

ഐപിഎല്ലി‍ൽ രാജസ്ഥാൻ റോയൽസിന്റെ വിജയത്തേരോട്ടം അവസാനിപ്പിച്ച് ​ഗുജറാത്ത് ടൈറ്റൻസ്. അവസാന പന്ത് വരെ നീണ്ട ആവേശത്തിൽ മൂന്ന് വിക്കറ്റിനാണ് ഗുജറാത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ​ഗുജറാത്ത് ലക്ഷ്യത്തിലെത്തി. മത്സരത്തിന്റെ ഫലത്തിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ നിരാശനായിരുന്നു.197 റൺസ് വിജയലക്ഷ്യം പ്രതിരോധിക്കാൻ ആർആർക്ക് കഴിയണമായിരുന്നുവെന്നും തങ്ങളുടെ പിഴവുകളിൽ നിന്ന് ടീം പഠിക്കേണ്ടതുണ്ടെന്നും മത്സരത്തെ കുറിച്ച് ചിന്തിച്ച് […]

സഞ്ജു സാംസണ്‍ – റിയാന്‍ പരാഗ് കൂട്ടുകെട്ടിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ വമ്പൻ സ്‌കോറുമായി രാജസ്ഥാൻ റോയൽസ്

സഞ്ജു സാംസണ്‍ – റിയാന്‍ പരാഗ് സഖ്യത്തിന്റെ മികവില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 197 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റിയാന്‍ പരാഗിന്‍റെയും ക്യാപ്റ്റന്‍ സഞ്ജു സാസണിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. 48 പന്തില്‍ 76 റണ്‍സെടുത്ത റിയാന്‍ പരാഗ് ഒരിക്കല്‍ കൂടി രാജസ്ഥാന്‍റെ ടോപ് സ്കോററായപ്പോള്‍ മൂന്നാമനായി ഇറങ്ങി 38 പന്തില്‍ 68 റണ്‍സെടുത്ത് സഞ്ജു പുറത്താകാതെ നിന്നു.മൂന്നാം വിക്കറ്റില്‍ […]

‘കഴിഞ്ഞ സീസണിൽ നിന്ന് ഞാൻ പഠിച്ചത് കാര്യങ്ങൾ കഴിയുന്നത്ര ലളിതമാക്കുക എന്നതാണ്’ : സഞ്ജു സാംസൺ | Sanju Samson

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ടൂർണമെൻ്റിൽ ഇതുവരെ തോൽവി അറിയാത്ത ഏക ടീമാണ് അവർ. കളിച്ച നാല് കളികളിലും അവർ വിജയിച്ചു. സഞ്ജു സാംസണിൻ്റെ ക്യാപ്റ്റൻസി മികവിലാണ് രാജസ്ഥാൻ റോയൽസ് അപരാജിത കുതിപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ക്യാപ്റ്റനെന്ന നിലയിലുള്ള തൻ്റെ സമീപകാല വിജയത്തെക്കുറിച്ച് സാംസൺ തുറന്നുപറഞ്ഞു. ലീഗ് അതിൻ്റെ സ്വഭാവം കാരണം സങ്കീർണ്ണമാകുമെന്നും കാര്യങ്ങൾ ലളിതമാക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാറ്റ് കൊണ്ടും സഞ്ജു മിന്നുന്ന പ്രകടനമാണ് ഈ സീസണിൽ […]

‘ടി 20 ലോകകപ്പിൽ കെ എൽ രാഹുലിനെയും ഋഷഭ് പന്തിനെയും മറികടന്ന് സഞ്ജു സാംസൺ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവും’ : ബ്രാഡ് ഹോഗ് | Sanju Samson

ഐപിഎല്ലിൻ്റെ 17-ാം പതിപ്പ് ആവേശകരമായി പുരോഗമിക്കുകയാണ്.ഈ സീസണിൽ നിരവധി ഉയർന്ന സ്‌കോറിംഗ് ഏറ്റുമുട്ടലുകൾ ഇതിനകം കളിച്ചിട്ടുണ്ട്. എന്നാൽ എല്ലാവരേയും ആകർഷിക്കുന്ന ഒരു ടീം രാജസ്ഥാൻ റോയൽസ് ആണ്.ആദ്യ ഐപിഎൽ ചാമ്പ്യന്മാർ ഈ വർഷത്തെ ഐപിഎല്ലിൽ ഇതുവരെ ഒരു മത്സരം പോലും തോറ്റിട്ടില്ല. ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ടൂര്‍ണമെന്‍റിലെ മികച്ച പ്രകടനം ഓരോ താരത്തിനും നിര്‍ണായകമായി മാറും. ഇതിനകം തന്നെ ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളാണ് അരങ്ങേറുന്നത്.ടീം ഇന്ത്യയ്ക്കായി ആരാണ് വിക്കറ്റ് കീപ്പുചെയ്യാൻ പോകുന്നത് […]

ആവേശ പോരാട്ടത്തിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും ഒപ്പത്തിനൊപ്പം : ബയേണിനെ സമനിലയിൽ തളച്ച് ആഴ്സണൽ

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടത്തിലെ ആദ്യ പഥത്തിൽ സമനിലയിൽ പിരിഞ്ഞ് മാഞ്ചസ്റ്റർ സിറ്റിയും. സാൻ്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും മൂന്നു ഗോളുകൾ വീതമാണ് നേടിയത്.മത്സരം തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ ബെർണാഡോ സിൽവ ഫ്രീകിക്കിൽ നിന്നും നേടിയ ഗോളിൽ മാഞ്ചസ്റ്റർ സിറ്റിയെ മുന്നിലെത്തിച്ചു. എന്നാൽ 12 ആം മിനുട്ടിൽ സെൽഫ് ഗോളിലൂടെ റയൽ മാഡ്രിഡ് മത്സരം സമനിലയിലാക്കി.എഡ്വേർഡോ കാമവിംഗയുടെ ലോംഗ് റേഞ്ച് സ്‌ട്രൈക്ക് ഡിഫൻഡർ റൂബൻ ഡയസിന്റെ ശരീരത്തിൽ തട്ടി സിറ്റി വലയിൽ കയറുകയായിരുന്നു. […]

‘ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മൂന്നു പേരും വേണം’ : സൂര്യകുമാർ യാദവ്, ശിവം ദുബെ, റിങ്കു സിംഗ് എന്നിവരെ ഒരുമിച്ച് കളിപ്പിക്കണം

സൂര്യകുമാർ യാദവ്, ശിവം ദുബെ, റിങ്കു സിംഗ് എന്നിവരെ ഉൾപ്പെടുത്താൻ കഴിഞ്ഞാൽ വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ബാറ്റിംഗ് ഓർഡർ അസാധാരണമായ ഒന്നായിരിക്കുമെന്ന് മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ് വിശ്വസിക്കുന്നു. 2007 ലെ ഉത്ഘാടന വേൾഡ് കപ്പിന് ശേഷം ഇന്ത്യക്ക് ടി 20 കിരീടം നേടാൻ സാധിച്ചിട്ടില്ല. നടന്നുകൊണ്ടിരിക്കുന്ന ഐപിഎൽ സീസണിൽ 160-ലധികം സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുന്ന ശിവം ദുബെ സിഎസ്‌കെയ്‌ക്കായി മികച്ച പ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്. വെസ്റ്റ് ഇൻഡീസിലെ സ്പിൻ-സൗഹൃദ സാഹചര്യങ്ങൾ കണക്കിലെടുത്ത് […]

ഇമ്പാക്ട് പ്ലെയറെ എങ്ങനെ ഉപയോഗിക്കണം ? : ബുദ്ധിപൂർവമായ നീക്കവുമായി രാജസ്ഥാൻ റോയൽസ് | IPL2024

ഈ സീസൺ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീം ഏതെന്ന് ചോദിച്ചാൽ, അതിന് ഒരൊറ്റ ഉത്തരമേ പറയാൻ ഉള്ളൂ, സഞ്ചു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് . ഇതുവരെ കളിച്ച നാലിൽ നാല് കളികളും മനോഹരമായി ജയിച്ച രാജസ്ഥാൻ റോയൽസ് ടീം നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്. ബാറ്റിംഗ്, ബൌളിംഗ്, ഫീൽഡിങ് അടക്കം എല്ലായിടത്തും സഞ്ചു സാംസൺ റോയൽസ് ടീം കാഴ്ചവെക്കുന്നത് മിന്നുന്ന പ്രകടനം തന്നെയാണ്. ടീമിന്റെ ഈ മികവിനും ഒപ്പം തന്നെ ശ്രദ്ധേയമായി മാറുന്ന ഒരു […]