രഞ്ജി ട്രോഫി ഫൈനലിൽ സെഞ്ച്വറി നേടി സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് മുഷീർ ഖാൻ | Musheer Khan
മുഷീർ ഖാനും ശ്രേയസ് അയ്യരും അജിൻക്യ രഹാനെയും മിന്നുന്ന പ്രകടനം പുറത്തെടുത്തപ്പോൾ രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്‌ക്കെതിരെ 528 റൺസ് വ്യജയ ലക്ഷ്യവുമായി മുംബൈ. മൂന്നാം ദിന കളി നിത്തുമ്പോൾ വിദർഭ വിക്കറ്റ് നഷ്ടപ്പെടുത്താതെ 10 റൺസ് നേടിയിട്ടുണ്ട്. തൻ്റെ ഫസ്റ്റ് ക്ലാസ് കരിയറിൻ്റെ പ്രാരംഭ ഘട്ടത്തിൽ ബറോഡയ്‌ക്കെതിരെ നേരത്തെ തന്നെ ഡബിൾ സെഞ്ച്വറി നേടിയ മുഷീർ തൻ്റെ ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോൾ സെഞ്ച്വറി അടിച്ച് മുംബൈയ്‌ക്കായി അവിസ്മരണീയമായ ഫോം തുടർന്ന് കൊണ്ടിരിക്കുകയാണ് .അജിങ്ക്യ രഹാനെ , […]