ജോ റൂട്ടിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ റാഞ്ചി ടെസ്റ്റിന്റെ ഒന്നാം ദിനം മികച്ച അവസാനിപ്പിച്ച് ഇംഗ്ലണ്ട് | IND vs ENG
റാഞ്ചി ടെസ്റ്റിന്റെ ഒന്നാം ദിനം മികച്ച നിലയിൽ അവസാനിപ്പിച്ച് ഇംഗ്ലണ്ട്. മധ്യനിര ബാറ്റർ ജോ റൂട്ടിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 302 റൺസ് നേടിയിട്ടുണ്ട് . 226 പന്തിൽ നിന്നും 106 റൺസുമായി റൂട്ടും 31 റൺസുമായി റോബിൻസനുമാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിനായി ബെൻ ഫോക്സ് 47റൺസും സാക് ക്രോളി 42 റൺസും നേടി. ഇന്ത്യക്കായി അരങ്ങേറ്റക്കാരൻ ആകാശ് ദീപ് മൂന്നു വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ട് 47-ല്‍ നില്‍ക്കേ ഓപ്പണര്‍ […]