‘ഇന്ത്യ vs ഇംഗ്ലണ്ട്’: നാലാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് ജസ്പ്രീത് ബുംറയെ ഒഴിവാക്കി, KL രാഹുലും കളിക്കില്ല | IND vs ENG
ഇന്ത്യയുടെ പ്രീമിയർ പേസ് ബൗളറും വൈസ് ക്യാപ്റ്റനുമായ ജസ്പ്രീത് ബുംറയുടെ സമീപകാല ജോലിഭാരം കണക്കിലെടുത്ത് വെള്ളിയാഴ്ച മുതൽ റാഞ്ചിയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ വിശ്രമം അനുവദിച്ചു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ നാലാം ടെസ്റ്റില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലും പുറത്തായി. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ബിസിസിഐ പുറത്തിറക്കി. “ഇംഗ്ലണ്ടിനെതിരെ റാഞ്ചിയിൽ നടക്കുന്ന നാലാമത് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ടെസ്റ്റിനുള്ള ടീമിൽ നിന്ന് ജസ്പ്രീത് ബുംറയെ ഒഴിവാക്കി. പരമ്പരയുടെ ദൈർഘ്യവും സമീപകാലത്ത് […]