‘തിരിച്ചുവരാനും പരമ്പര നേടാനുമുള്ള മികച്ച അവസരം’: ഇംഗ്ലണ്ട് തിരിച്ചുവരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ബെൻ സ്റ്റോക്സ് | IND vs ENG
രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടെസ്റ്റിൽ 434 റൺസിന്റെ ദയനീയ തോൽവിയാണ് ഇംഗ്ലണ്ടിന് നേരിടേണ്ടി വന്നത്. ഇംഗ്ലീഷ് ടീമിന്റെ ബാസ്‌ബോൾ ശൈലിയെ ഇന്ത്യ തകർത്ത് തരിപ്പണമാക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. വിജയത്തോടെ മെൻ ഇൻ ബ്ലൂ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1 ന് ലീഡ് നേടുകയും ചെയ്തു.യശസ്വി ജയ്‌സ്വാളിൻ്റെ 214, ശുഭ്‌മാൻ ഗില്ലിൻ്റെ 91, സർഫറാസ് ഖാൻ്റെ 68 എന്നിവരുടെ മികവിലാണ് 557 റൺസ് വിജയലക്ഷ്യം ആതിഥേയർ ഉയർത്തിയത്. രവീന്ദ്ര ജഡേജ ബൗൾ കൊണ്ടും […]