‘ഒരു മത്സരമെങ്കിലും നൽകൂ’ : കെഎസ് ഭരതിനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിൻ്റെ വിക്കറ്റ് കീപ്പിംഗിനെ അടിസ്ഥാനമാക്കിയാണ് | KS Bharat

ഇന്ത്യൻ ടീം മാനേജ്‌മെൻ്റ് കെഎസ് ഭാരതിനോട് അൽപ്പം ക്ഷമയോടെ പെരുമാറണമെന്നും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ വിക്കറ്റ് കീപ്പിംഗ് കഴിവുകൾ അടിസ്ഥാനമാക്കി മാത്രമേ അദ്ദേഹത്തെ വിലയിരുത്തണമെന്നും മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്രയുടെ അഭിപ്രായപ്പെട്ടു. വിദർഭയുടെ ധ്രുവ് ജുറലിന് ഇന്ത്യ ടെസ്റ്റ് അരങ്ങേറ്റവും വിക്കറ്റ് കീപ്പിംഗ് ഗ്ലൗസും കൈമാറുമെന്ന ഊഹാപോഹങ്ങൾ പരക്കുന്നതിനാൽ കെഎസ് ഭരതിൻ്റെ ഇലവൻ്റെ സ്ഥാനം ഭീഷണിയിലാണ്. “ധ്രുവ് ജുറൽ രാജ്‌കോട്ടിൽ തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചേക്കുമെന്ന വാർത്തകൾ ഞാൻ കേൾക്കുന്നു. അത് ശരിയോ തെറ്റോ എന്ന് […]

‘ദാദയെ പോലെ’: യശസ്വി ജയ്‌സ്വാളിൻ്റെ സ്ട്രോക്ക്പ്ലേയെ സൗരവ് ഗാംഗുലിയോട് ഉപമിച്ച് ഇർഫാൻ പത്താൻ | Yashasvi Jaiswal

യുവ ഓപ്പണറുടെ കളിശൈലിയെ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുമായി താരതമ്യപ്പെടുത്തി മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇർഫാൻ പത്താൻ യശസ്വി ജയ്‌സ്വാളിനെ പ്രശംസിച്ചു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ 22 കാരനായ ജയ്‌സ്വാൾ മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ഹൈദരാബാദിലെയും വിശാഖപട്ടണത്തിലെയും ആദ്യ രണ്ട് ടെസ്റ്റുകളിലെ യശസ്വി ജയ്‌സ്വാളിൻ്റെ പ്രകടനങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റി.വിശാഖിൽ നടന്ന രണ്ടാം ടെസ്റ്റിൽ അദ്ദേഹത്തിൻ്റെ കന്നി ടെസ്റ്റ് സെഞ്ച്വറി ഇരട്ട സെഞ്ച്വറി സ്വന്തമാക്കുകയും ചെയ്തു.രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ […]

‘കഴിഞ്ഞ മത്സരത്തിൽ വിജയിച്ചെങ്കിലും മൂന്നാം ടെസ്റ്റിൽ ഇന്ത്യക്കായിരിക്കും സമ്മർദം’ : ഇയാൻ ബെൽ | IND vs ENG

പരമ്പരയിലെ രണ്ടാം മത്സരം ജയിച്ചെങ്കിലും മൂന്നാം ടെസ്റ്റിൽ ഇന്ത്യ സമ്മർദ്ദത്തിലാകുമെന്ന അഭിപ്രായവുമായി മുൻ ഇംഗ്ലീഷ് താരം ഇയാൻ ബെൽ.ഫെബ്രുവരി 15ന് രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും മൂന്നാം ടെസ്റ്റിൽ മത്സരിക്കും. ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടെങ്കിലും ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തിയ ഇന്ത്യ വിശാഖപട്ടണം ടെസ്റ്റിൽ 106 റൺസിന് വിജയിച്ച് പരമ്പര സമനിലയിലാക്കി. നാലാമത്തെ ടെസ്റ്റ് ഫെബ്രുവരി 23 ന് റാഞ്ചിയിൽ ആരംഭിക്കും, പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മാർച്ച് 7 മുതൽ ധർമ്മശാലയിൽ നടക്കും.ഇന്ത്യയെ […]

‘500-ാം വിക്കറ്റ് മാത്രമല്ല’ : രാജ്‌കോട്ട് ടെസ്റ്റിൽ അനിൽ കുംബ്ലെയുടെ വമ്പൻ റെക്കോർഡ് ലക്ഷ്യമിട്ട് അശ്വിൻ | R Ashwin

ഇംഗ്ലണ്ടിനെതിരെയുള്ള അച്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്‌ക്കിടയിൽ മറ്റൊരു റെക്കോർഡ് സൃഷ്‌ടിക്കുന്നതിൻ്റെ വക്കിലാണ് ടീം ഇന്ത്യയുടെ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റിൽ എലൈറ്റ് 500 ക്ലബിൽ എത്താൻ അശ്വിന് ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാൽ മതിയാവും.ഹോം ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളറാകാൻ നാല് വിക്കറ്റ് കൂടി നേടിയാൽ മതി.അനിൽ കുംബ്ലെയുടെ റെക്കോർഡാണ് അശ്വിൻ മറികടക്കുക. 350 വിക്കറ്റുകൾ ആണ് സ്വന്തം നാട്ടിൽ കുംബ്ലെ നേടിയിട്ടുള്ളത്.അശ്വിൻ 346 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്താണ്.ഹോം ഗ്രൗണ്ടിൽ 265 വിക്കറ്റുകൾ […]

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിൽ ഇന്ത്യക്കായി അരങ്ങേറ്റംകുറിക്കാൻ ഒരുങ്ങി സർഫറാസ് ഖാൻ | Sarfaraz Khan | IND vs ENG

രാജ്‌കോട്ടിൽ നടക്കാനിരിക്കുന്ന നിർണായകമായ മൂന്നാം ടെസ്റ്റിൽ നിന്നും മുൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ കളിക്കാത്തത് ഇന്ത്യക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.റൺ-മെഷീൻ വിരാട് കോഹ്‌ലിയുടെ സേവനം ഇതിനകം നഷ്‌ടമായതിനാൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ മടങ്ങിവരവ് മാത്രമാണ് രോഹിത് ശർമ്മിൻ്റെ ടീം ഇന്ത്യയ്ക്ക് ആശ്വാസം നൽകുന്നത്. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റ് രാഹുലിനും ജഡേജയ്ക്കും നഷ്ടമായിരുന്നു.വ്യാഴാഴ്ച സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ കൊമ്പുകോർക്കും. നാലാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകൾക്കായി […]

‘ഇന്ത്യക്ക് വലിയ തിരിച്ചടി’ : ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ കെഎൽ രാഹുൽ കളിക്കില്ല , ദേവദത്ത് പടിക്കൽ ടീമിൽ | IND vs ENG

രാജ്‌കോട്ടിലെ ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യക്ക് വലിയ തിരിച്ചടി. പരിക്കിനെത്തുടർന്ന് തുടർന്ന് കെ എൽ രാഹുലിനെ മത്സരത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.രാഹുലിൻ്റെ കർണാടക ടീമിലെ സഹതാരം ദേവദത്ത് പടിക്കലിനെ പകരക്കാരനായി തിരഞ്ഞെടുത്തു.ക്വാഡ്രിസെപ് പരിക്ക് കാരണം വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റ് രാഹുലിന് നഷ്ടമായിരുന്നു. ശേഷിക്കുന്ന ടെസ്റ്റിനുള്ള ടീമിൽ രാഹുലിനെ ഉൾപ്പെടുത്തിയിരുന്നു. പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ ശനിയാഴ്ച പ്രഖ്യാപിച്ചപ്പോള്‍ മത്സരങ്ങളില്‍ രവീന്ദ്ര ജഡേജയും കെ എല്‍ രാഹുലും കളിക്കുന്ന കാര്യം ഫിറ്റ്നസ് റിപ്പോർട്ട് അടിസ്ഥാനത്തിലായിരിക്കും എന്ന് സെലക്ഷന്‍ […]

കൊച്ചിയിൽ പഞ്ചാബിനെതിരെ ദയനീയ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കൊച്ചിയിൽ പഞ്ചാബിനെതിരെ ദയനീയ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് പഞ്ചാബ് നേടിയത്. ഒരു ഗോൾ നേടിയതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് മൂന്നു ഗോളുകൾ വഴങ്ങിയത്.ഡ്രിൻചിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും ജോർദാന്റെ ഇരട്ട ഗോളുകളും മജ്‌സെന്റെ ഗോളും പഞ്ചാബിന് വിജയം നേടിക്കൊടുത്തു. 2024 ലെ ബ്ലാസ്റ്റേഴ്സിന്റെ ലീഗിലെ രണ്ടാം തോൽവിയാണിത്. വലിയ മാറ്റങ്ങളോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പഞ്ചാബിനെ നേരിടാൻ ഇറങ്ങിയത്. ജീക്സൺ സിങ് പുതിയ വിദേശ താരം ഫെഡോർ സെർണിച്ചും ആദ്യ ഇലവനിൽ തന്നെ […]

‘വിരാട് ടീമിലില്ലാത്തതിനാൽ ഇംഗ്ലണ്ട് ടീമിന് ഇതൊരു മികച്ച അവസരമാണ്’ : സ്റ്റുവർട്ട് ബ്രോഡ് | IND vs ENG

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് വിരാട് കോഹ്‌ലിയുടെ അഭാവം വലിയ നഷ്ടമാണെന്ന് വെറ്ററൻ പേസർ സ്റ്റുവർട്ട് ബ്രോഡ് അഭിപ്രായപ്പെട്ടു.എന്നാൽ ഇത് യുവാക്കൾക്ക് ചുവടുവെക്കാനുള്ള വലിയ അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആദ്യ രണ്ട് ടെസ്റ്റുകൾ വ്യക്തിപരമായ കാരണങ്ങളാൽ കളിക്കാതിരുന്ന കോലി അവസാന മൂന്നു മത്സരങ്ങളിൽ നിന്നും പിന്മാറിയിരുന്നു. കോഹ്‌ലിയുടെ അഭാവത്തിൽ ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു, എന്നാൽ രണ്ടാം ടെസ്റ്റിൽ ജസ്പ്രീത് ബുംറയുടെ മാസ്റ്റർക്ലാസ് ഇന്ത്യക്ക് വിജയമൊരുക്കികൊടുത്തു.കോഹ്‌ലിയുടെ അഭാവത്തിൽ യുവതാരങ്ങൾക്ക് മുന്നേറാനും വലിയ വേദിയിൽ പേരെടുക്കാനുമുള്ള […]

‘ജലജ് സക്‌സേന ഒരുക്കിയ ജയം’ : രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ വമ്പൻ വിജയവുമായി കേരളം |Ranji Trophy

രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ തകർപ്പൻ ജയവുമായി കേരളം. തുമ്പ സെൻ്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 109 റൺസിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. ഈ രഞ്ജി സീസണിലെ കേരളത്തിന്റെ ആദ്യ ജയം കൂടിയാണിത്.449 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗാളിനെ കേരളം 339 റൺസിന്‌ പുറത്താക്കി. മത്സരത്തിൽ 13 വിക്കറ്റുകൾ നേടിയ ജലജ് സക്സേനയാണ് കേരളത്തിന്റെ വിജയ ശില്പി. 77 റൺസിന്‌ രണ്ടു വിക്കറ്റ് എന്ന നിലയിൽ ഇന്ന് ബാറ്റിങാരംഭിച്ച ബംഗാളിന് ഇന്ന് മൂന്നു വിക്കറ്റുകളാണ്‌ […]

‘എംഎസ് ധോണിയേക്കാൾ വേഗത’:ബെൻ ഫോക്‌സിന് വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഏറ്റവും വേഗമേറിയ കൈകളുണ്ടെന്ന് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം | Ben Foakes

ടെസ്റ്റിലെ ഇംഗ്ലണ്ടിൻ്റെ ബാസ്‌ബോൾ സമീപനം അവരെ വളരെയധികം അംഗീകാരങ്ങൾ നേടാൻ സഹായിക്കുന്നുണ്ട്. അതിൻ്റെ ക്രെഡിറ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിനും കോച്ച് ബ്രണ്ടൻ മക്കല്ലത്തിനുമാണ്. അവരുടെ നിർഭയ മനോഭാവവും ഇന്ത്യാ പര്യടനത്തിൽ ഇതുവരെ അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ പര്യടനത്തിലെ തൻ്റെ കഴിവുകൾ കൊണ്ട് പലരെയും ആകർഷിച്ച ഒരു കളിക്കാരൻ വിക്കറ്റ് കീപ്പർ ബെൻ ഫോക്‌സാണ്. മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം അലക് സ്റ്റുവർട്ട്, വിക്കറ്റുകൾക്ക് പിന്നിൽ അസാധാരണമായ കഴിവുകൾ പ്രകടിപ്പിച്ചതിന് ഫോക്‌സിനെ പ്രശംസിച്ചു.ക്രിക്കറ്റിലെ മറ്റാരേക്കാളും വേഗതയേറിയ കൈകൾ ഫോക്‌സിന് […]