‘വിരാട് കോഹ്‌ലിയുടെ അഭാവം ജീവിതത്തിൻ്റെ അവസാനമല്ല, അദ്ദേഹമില്ലാതെ ഇന്ത്യ ഓസ്‌ട്രേലിയയിൽ വിജയിച്ചു’: ആകാശ് ചോപ്ര | Virat Kohli

വിരാട് കോഹ്‌ലിയുടെ സേവനം ഇന്ത്യക്ക് നഷ്ടപെടുവെങ്കിലും താരത്തിൻ്റെ അഭാവം ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര നഷ്ടപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിൽ നിന്ന് കോഹ്‌ലി ആദ്യം പിന്മാറിയിരുന്നു. ഈ സമയത്ത് ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ 28 റൺസിന് തോറ്റ ഇന്ത്യ വിശാഖപട്ടണത്തിലെ രണ്ടാം ടെസ്റ്റിൽ വിജയിക്കുകയും പരമ്പര സമനിലയിലാക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചപ്പോഴും കോലി പേര് ഉണ്ടായിരുന്നില്ല. സ്റ്റാർ ബാറ്ററുടെ അഭാവം […]

സച്ചിന് പിന്നാലെ അക്ഷയ് ചന്ദ്രനും സെഞ്ച്വറി , ബംഗാളിനെതിരെ ആദ്യ ഇന്നിങ്സിൽ കേരളത്തിന് മികച്ച സ്കോർ | Ranji Trophy

ബംഗാളിനെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ രണ്ടാം ദിനമായ ശനിയാഴ്ച ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ കേരളം 363 റൺസിന് പുറത്തായി. 265/4 എന്ന നിലയിൽ രണ്ടാം ദിനം പുനരാരംഭിച്ച കേരളത്തിന് സ്കോർ 291 ൽ നിൽക്കെ സച്ചിൻ ബേബിയെ നഷ്ടപ്പെട്ടു. 261 പന്തിൽ നിന്നും 124 റൺസ് നേടിയ സച്ചിനെ കരൺ ലാൽ പുറത്താക്കി.12 ബൗണ്ടറിയും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സച്ചിന്റെ ഇന്നിങ്‌സ്. അഞ്ചാം വിക്കറ്റിൽ അക്ഷയ്ക്കൊപ്പം സച്ചിൻ 179 റൺസ് കൂട്ടിച്ചേർത്തു.മുഹമ്മദ് അഹറുദ്ദീൻ (13), […]

‘വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും പുറത്ത്’ : ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു | IND vs ENG

ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ട്, വ്യക്തിപരമായ കാരണങ്ങളാൽ ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിൽ നിന്ന് താൻ പിന്മാറുന്നതായി വിരാട് കോഹ്‌ലി ബിസിസിഐ അധികൃതരെയും സെലക്ഷൻ കമ്മിറ്റിയെയും ഇന്ത്യൻ ടീം മാനേജ്‌മെൻ്റിനെയും അറിയിച്ചു. ഇതേ കാരണത്താൽ ഹൈദരാബാദിലും വിശാഖപട്ടണത്തും നടന്ന ആദ്യ രണ്ട് ടെസ്റ്റുകളും കോലിക്ക് നഷ്ടമായിരുന്നു. തൻ്റെ കരിയറിൽ ആദ്യമായാണ് കോഹ്‌ലി ഒരു ഹോം പരമ്പരയുടെ ഭാഗമാകാത്തത്. മധ്യനിര ബാറ്റ്സ്മാൻ ശ്രേയസ് അയ്യർക്കും അടുത്ത മൂന്ന് ടെസ്റ്റുകൾ […]

ജസ്പ്രീത് ബുംറയെ ‘അതിശയകരമായ ബൗളർ’ എന്ന് വാഴ്ത്തി ഡെയ്ൽ സ്റ്റെയ്ൻ | Jasprit Bumrah

ജസ്പ്രീത് ബുംറയാണോ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ എന്ന കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഐസിസി റാങ്കിംഗിൽ പോയി നോക്കിയാൽ മതി. ടെസ്റ്റ് റാങ്കിംഗിൻ്റെ ഉന്നതിയിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ പേസറായി ബുംറ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യൻ പിച്ചുകൾ, വിദേശ പിച്ചുകൾ, വരണ്ട വിക്കറ്റുകൾ, ഗ്രീൻ വിക്കറ്റുകൾ, ബാറ്റിംഗ് പിച്ചുകൾ, ബൗളിംഗ് പിച്ചുകൾ… ബുംറ എല്ലായിടത്തും ഇന്ത്യക്ക് വേണ്ടി ബുംറ വിക്കറ്റുകൾ നേടും.ഇംഗ്ലണ്ടിനെതിരായ വിശാഖപട്ടണം ടെസ്റ്റിലെ ബുമ്രയുടെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് ഡെയ്ൽ സ്റ്റെയ്ൻ.ജോ റൂട്ടിൻ്റെയും ജോണി ബെയർസ്റ്റോയുടെയും […]

‘എംഎസ് ധോണിയുടെ വാക്കുകൾ മുറുകെ പിടിക്കുക’ : രോഹിത് ശർമ്മയ്ക്ക് നിർണായക ഉപദേശവുമായി സഞ്ജയ് മഞ്ജരേക്കർ | Rohit Sharma

ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഒരു ബാറ്ററായി തൻ്റെ പ്രകടനത്തിന് മുൻഗണന നൽകുന്നതിനുപകരം ക്യാപ്റ്റനെന്ന നിലയിൽ സ്വാധീനം ചെലുത്തുന്നതിൽ രോഹിത് ശർമ്മ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടോ എന്ന ചോദ്യവുമായി സഞ്ജയ് മഞ്ജരേക്കർ. മുൻ ഇന്ത്യൻ താരം തൻ്റെ ആശങ്കകൾ പ്രകടിപ്പിക്കുകയും ചെയ്തു.ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ 100 റൺസ് പോലും നേടാൻ രോഹിതിന് കഴിഞ്ഞില്ല. മുൻ ഇന്ത്യൻ ബാറ്ററും കമൻ്റേറ്ററുമായ മഞ്ജരേക്കർ ഒരു ബാറ്ററായി തൻ്റെ റോളിൽ മികവ് പുലർത്തേണ്ടതിൻ്റെ […]

രഞ്ജിയിലെ റൺ വേട്ടക്കാരിൽ രണ്ടാമനായി സച്ചിൻ ബേബി : ടെസ്റ്റ് സ്ക്വാഡ് തിരഞ്ഞെടുക്കുന്നതിന് തൊട്ടുമുമ്പ് മറ്റൊരു സെഞ്ചുറിയുമായി ചേതേശ്വര് പൂജാര | Ranji Trophy

രഞ്ജി ട്രോഫി 2023-24 ലെ എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൽ ബംഗാളിനെതിരായ ഒന്നാം ഇന്നിംഗ്‌സിൽ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ കേരള ടീം 4 വിക്കറ്റിന് 265 റൺസ് എടുത്തിട്ടുണ്ട്.മധ്യനിര ബാറ്റ്സ്മാൻ സച്ചിൻ ബേബിയുടെ അപരാജിത സെഞ്ച്വറി ടീമിനെ ഈ സ്കോറിലെത്തിച്ചതിൽ വലിയ സംഭാവന നൽകിയപ്പോൾ അക്ഷയ് ചന്ദ്രനും ആദ്യ ദിനം കളി അവസാനിക്കും വരെ 76 റൺസുമായി പുറത്താകാതെ നിന്നു. ബംഗാളിനെതിരായ മത്സരത്തിൻ്റെ ആദ്യ ദിനം 220 പന്തുകൾ നേരിട്ട സച്ചിൻ ബേബി ഒരു സിക്‌സും […]

ആദ്യ ടി 20 യിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ പൊരുതിത്തോറ്റ് വെസ്റ്റ് ഇൻഡീസ് | Australia vs West Indies 1st T20I

ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ആദ്യ ടി 20 യിൽ പൊരുതിത്തോറ്റ് വെസ്റ്റ് ഇൻഡീസ് . 11 റൺസിന്റെ ജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന്റെ ഇന്നിംഗ്സ് 202 റൺസിൽ അവസാനിച്ചു. ഓസീസിന് വേണ്ടി ടെസ്റ്റ്-ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച ഡേവിഡ് വാർണർ 36 പന്തില്‍ 70 റൺസ് അടിച്ചെടുത്തു. വാര്‍ണര്‍ ഒരു സിക്‌സും 12 ഫോറും നേടിയിരുന്നു.ജോഷ് ഇന്‍ഗ്ലിസ് (39) […]

തകർപ്പൻ സെഞ്ചുറിയുമായി സച്ചിൻ ബേബി ,ബംഗാളിനെതിരെ ആദ്യ ദിനം കേരളം മികച്ച നിലയിൽ | Ranji Trophy

ബംഗാളിനെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ ആദ്യ ദിനം കളി നിർത്തുമ്പോൾ കേരളം 265/4 എന്ന മികച്ച നിലയിലാണുള്ളത്. സച്ചിൻ ബേബിയുടെ സെഞ്ചുറിയാണ് കേരളത്തിന്റെ ഇന്നിങ്സിന് കരുത്തു നൽകിയത്.സച്ചിൻ (110), അക്ഷയ് ചന്ദ്രൻ (76) എന്നിവരാണ് കളി നിർത്തുമ്പോൾ ക്രീസിൽ. രണ്ട് ഇടംകൈയ്യൻമാരും ഇതുവരെ തകർക്കാത്ത അഞ്ചാം വിക്കറ്റിൽ 153 റൺസ് കൂട്ടിച്ചേർത്തു. രോഹൻ കുന്നുമ്മൽ (19), ജലജ് സക്‌സേന (40), രോഹൻ പ്രേം (3), ക്യാപ്റ്റൻ സഞ്ജു സാംസൺ (8) എന്നിവരാണ് പുറത്തായത്.തുമ്പ […]

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസൺ രക്ഷകനായി , രക്ഷകനായി സച്ചിൻ ബേബി : ബംഗാളിനെതിരെ കേരളം ഭേദപ്പെട്ട നിലയിൽ | Ranji Trophy

ബംഗാളിനെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ ആദ്യ ദിനത്തിൽ ചായയ്ക്ക് പിരിയുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് എന്ന നിലയിലാണ് കേരളം .തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ക്യാപ്റ്റൻ സഞ്ജു സാംസൺ ഒരിക്കൽ കൂടി നിരാശപെടുത്തിയപ്പോൾ സച്ചിൻ ബേബിയാണ് കേരളത്തിന്റെ രക്ഷക്കെത്തിയത്. സച്ചിൻ (77), അക്ഷയ് ചന്ദ്രൻ (42) എന്നിവരാണ് ക്രീസിൽ.രോഹൻ കുന്നുമ്മൽ (19), ജലജ് സക്‌സേന (40), രോഹൻ പ്രേം (3), ക്യാപ്റ്റൻ സഞ്ജു സാംസൺ (8) എന്നിവർ […]

ഇന്ത്യക്ക് വലിയ തിരിച്ചടി! ഇംഗ്ലണ്ടിനെതിരായ അവസാന 3 ടെസ്റ്റുകൾ ശ്രേയസ് അയ്യർക്ക് നഷ്ടമാകും | Shreyas Iyer

ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യക്ക് വലിയ തിരിച്ചടി.പരിക്ക് കാരണം അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റുകൾ ശ്രേയസ് അയ്യർക്ക് നഷ്ടമാവും.ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെയും കിറ്റുകൾ വിശാഖപട്ടണത്ത് നിന്ന് രാജ്‌കോട്ടിലേക്ക് അയച്ചെങ്കിലും അയ്യരുടെ ഉപകരണങ്ങൾ മുംബൈയിലെ വീട്ടിലേക്കാണ് അയച്ചത് എന്ന റിപോർട്ടുകൾ ഉണ്ടായിരുന്നു. പരിക്കിനെത്തുടർന്ന് 2023-ൽ അയ്യർ മുതുകിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായിയിരുന്നു. പരിശീലനത്തിനിടെ നടുവേദന അനുഭവപ്പെട്ട അയ്യർ ഇന്ത്യൻ ടീം മാനേജ്‌മെൻ്റിനെയും മെഡിക്കൽ സ്റ്റാഫിനെയും വിവരം അറിയിക്കുകയായിരുന്നു. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം, അദ്ദേഹം ആദ്യമായി ഈ പ്രശ്‌നം […]