‘ഇടങ്കയ്യൻ ഷെയ്ൻ വോണിനെപ്പോലെ’: കുൽദീപ് യാദവിനെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ | Kuldeep Yadav

ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള റാഞ്ചി ടെസ്റ്റ് ആതിഥേയ ടീമിന് അനുകൂലമായി മാറ്റി എന്ന് പറഞ്ഞാൽ തെറ്റില്ല. രണ്ടാം ഇന്നിംഗ്‌സിൽ രവിചന്ദ്ര അശ്വിൻ ആദ്യ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയേക്കാം, പക്ഷേ അതിവേഗ റൺസ് നേടി കളി കൈവിട്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയ സാക്ക് ക്രാളിയുടെയും ജോണി ബെയർസ്റ്റോയുടെയും നിർണായക വിക്കറ്റുകൾ കുൽദീപാണ് വീഴ്ത്തിയത്. 15 ഓവറിൽ 22 റൺസ് വഴങ്ങി 4 വിക്കറ്റുകളാണ്‌ കുൽദീപ് നേടിയത്. ഇംഗ്ലണ്ടിനെ വെറും 145 റൺസിന് പുറത്താക്കുന്നതിൽ കുൽദീപ് […]

അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിൽ തന്നെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറായി ധ്രുവ് ജുറൽ | Dhruv Jurel

റാഞ്ചിയിൽ ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിൽ ആറാം വിക്കറ്റിൽ ശുഭ്മാൻ ഗില്ലുമായുള്ള ധ്രുവ് ജുറലിൻ്റെ 72 റൺസിൻ്റെ കൂട്ടുകെട്ട് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു .മത്സരത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ 39 റൺസ് നേടി പുറത്താവാതെ നിന്നു.192 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു ഘട്ടത്തിൽ 120 റൺസിന് അഞ്ച് വിക്കറ്റ് നഷ്‌ടപ്പെട്ടപ്പോൾ പ്രതിസന്ധിയിലായി. തൻ്റെ രണ്ടാം ടെസ്റ്റ് കളിക്കുന്ന ധ്രുവ് ജുറൽ ബാറ്റിംഗിന് ഇറങ്ങിയപ്പോൾ ഇന്ത്യക്ക് വിജയിക്കാൻ 72 റൺസ് വേണ്ടിയിരുന്നു. ക്രീസിന്റെ മറുവശത്ത് ശുഭ്മാൻ ഗിൽ […]

‘8 ടെസ്റ്റുകളിൽ നിന്ന് 971 റൺസ്’: ഇതിഹാസ താരങ്ങളെ മറികടന്ന് യശസ്വി ജയ്‌സ്വാൾ, മുന്നിലുള്ളത് ഡോൺ ബ്രാഡ്‌മാൻ മാത്രം | Yashasvi Jaiswal

ഇംഗ്ലണ്ടിനെതിരെ അവിസ്മരണീയമായ ഒരു ടെസ്റ്റ് പരമ്പരയാണ് യശസ്വി ജയ്‌സ്വാളിനുള്ളത് . തന്റെ ചെറിയ കാരിയറിനുള്ളിൽ നിരവധി റെക്കോർഡുകളാണ് താരം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിനിടെ ജയ്‌സ്വാൾ വൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്.തൻ്റെ കരിയറിലെ ആദ്യ 8 ടെസ്റ്റുകളിൽ നിന്ന് 971 റൺസ് ജയ്‌സ്വാൾ നേടിയിട്ടുണ്ട്. ഇത്രയും ടെസ്റ്റുകളിൽ നിന്നും 1210 റൺസ് നേടിയ ഡോൺ ബ്രാഡ്മാനാണ് ഒന്നാം സ്ഥാനത്ത്. 15 ഇന്നിംഗ്‌സുകളിൽ, 69.35 ശരാശരിയിൽ അദ്ദേഹം മൂന്ന് സെഞ്ചുറികളും അർദ്ധ സെഞ്ചുറികളും ജയ്‌സ്വാൾ നേടിയിട്ടുണ്ട്.റെഡ് ബോൾ ക്രിക്കറ്റിൽ ഇതിനകം […]

ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെ 30 വർഷം പഴക്കമുള്ള പാകിസ്താന്റെ റെക്കോർഡും മറികടന്ന് ഇന്ത്യ | IND vs ENG

ഇംഗ്ലണ്ട് ഇന്ത്യയിലെത്തുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ സ്വന്തം തട്ടകത്തിൽ ഇന്ത്യയുടെ അപരാജിത കുതിപ്പിന് വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റ് വിജയിച്ച് ആ പ്രതീക്ഷകൾക്ക് ഇംഗ്ലണ്ട് ശക്തി പകരുകയും ചെയ്തു. എന്നാൽ അടുത്ത മൂന്നു ടെസ്റ്റിൽ ശക്തമായി തിരിച്ചുവന്ന ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. റാഞ്ചിയിലെ നാലാം ടെസ്റ്റിലെ വിജയം കൂടുതൽ സവിശേഷമായിരുന്നു.കാരണം ടോസ് നഷ്ടപ്പെട്ട് ഇന്ത്യയ്ക്ക് അവസാനമായി ബാറ്റ് ചെയ്യേണ്ടി വന്നു, 2013 ന് ശേഷം ആദ്യമായി അവർ ഹോം ഗ്രൗണ്ടിൽ 150+ സ്കോർ പിന്തുടരുകായും ചെയ്തു.റാഞ്ചിയിലെ […]

‘ഗിൽ + ജുറൽ’ : റാഞ്ചിയിൽ അഞ്ചു വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ | IND vs ENG

റാഞ്ചിയിലെ നാലാം ടെസ്റ്റിൽ തകർപ്പൻ ജയത്തോടെ ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചു മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി ഇന്ത്യ (3 -1 ). ഇംഗ്ലണ്ട് ഉയർത്തിയ 192 റൺസ് വിജയ ലക്ഷ്യം ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ന് ആദ്യ സെഷനിൽ തുടരെ വിക്കറ്റ് നഷ്ടമായെങ്കിലും ഗിൽ – ജുറൽ കൂട്ടുകെട്ട് ഇന്ത്യക്ക് വിജയമൊരുക്കി. ഗിൽ 124 പന്തിൽ നിന്നും 52 റൺസും ജുറൽ 77 പന്തിൽ നിന്നും 39 റൺസ് നേടി പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനായി ബഷിർ മൂന്നു […]

‘6 ഇന്നിഗ്‌സിൽ നിന്നും 63 റൺസ്’ : കിട്ടിയ അവസരങ്ങൾ ഉപയോഗിക്കാതെ രജത് പതിദാർ | Rajat Patidar

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൻ്റെ നാലാം ദിവസം 192 റൺസ് വിജയ ലക്‌ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ആദ്യ സെഷനിൽ രണ്ടു ഓപ്പണര്മാരെയും നഷ്ടപെട്ട ശേഷമാണ് രജത് പതിദാർ ക്രീസിലെത്തിയത്. ഒരു കൂട്ടുകെട്ട് ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യവുമാണ് താരം ക്രീസിലെത്തിയത്. എന്നാൽ രജത് പതിദാറിന് 6 പന്തുകളുടെ മാത്രം ആയുസ്സ് ഉണ്ടായുള്ളൂ,ഇന്ത്യൻ സ്കോർ 100 ൽ നിൽക്കെ താരത്തെ ഷോയിബ് ബഷിർ പൂജ്യത്തിനു പുറത്താക്കി. തൻ്റെ ഹ്രസ്വ ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ ഡക്കായിരുന്നു ഇത്.നിരവധി സീനിയർ താരങ്ങൾക്ക് പരമ്പര നഷ്‌ടപ്പെടുകയും […]

‘പട്ടാളക്കാരനായ പിതാവിനാണ് ധ്രുവ് ജുറൽ തന്റെ കന്നി അർദ്ധ സെഞ്ച്വറി സമർപ്പിച്ചത്’ : കുൽദീപ് യാദവ് | IND vs ENG

റാഞ്ചിയിലെ JSCA ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ധ്രുവ് ജുറലും കുൽദീപ് യാദവും തമ്മിലുള്ള കൂട്ടുകെട്ടാണ് കളിയുടെ ഗതി മാറ്റിമറിച്ചത്. നാലാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യ വിജയത്തിലേക്ക് അടുക്കുകയാണ്.7 വിക്കറ്റ് നഷ്ടത്തിൽ 219 എന്ന നിലയിൽ ഇന്ത്യ ദിനം ആരംഭിച്ചപ്പോൾ ജൂറലും കുൽദീപും ആയിരുന്നു ക്രീസിൽ. ഇന്ത്യൻ സ്കോർ 250 കടക്കുമോ എന്ന് സംശയിക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്.കുൽദീപിൻ്റെ മികച്ച പിന്തുണയോടെ ജ്യൂറൽ തൻ്റെ കന്നി ടെസ്റ്റ് അർദ്ധ സെഞ്ച്വറി നേടുകയും അവരുടെ ഒന്നാം ഇന്നിംഗ്സിൽ […]

‘ഈ ട്രോഫി എൻ്റെ കൈകൊണ്ട് ഉയർത്താൻ ഞാൻ ആഗ്രഹിക്കുന്നു’: കന്നി ടെസ്റ്റ് സെഞ്ച്വറി നഷ്ടമായതിൽ ഖേദിക്കുന്നില്ലെന്ന് ധ്രുവ് ജൂറൽ | Dhruv Jurel

ഞായറാഴ്ച ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിൻ്റെ മൂന്നാം ദിനത്തിൽ വെറും 10 റൺസിന് തൻ്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നഷ്ടമായതിനെ കുറിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ധ്രുവ് ജൂറൽ തൻ്റെ ചിന്തകൾ വെളിപ്പെടുത്തി.റാഞ്ചിയുടെ സ്ലോ പിച്ചിൽ ഇരുടീമിലെയും സ്പിന്നർമാർ ആധിപത്യം പുലർത്തിയെങ്കിലും ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യയുടെ ടോപ് സ്‌കോററായി ജുറെൽ മാറിയിരുന്നു. സ്വന്തം തട്ടകത്തിൽ ബാറ്റിംഗിനിറങ്ങിയ ജുറെൽ വെറും 149 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതം 90 റൺസ് നേടി ഇന്ത്യക്ക് മികച്ചൊരു ടോട്ടൽ […]

‘ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ’ : സൗദി പ്രൊ ലീഗിൽ മിന്നുന്ന വിജയവുമായി അൽ നാസർ | Cristiano Ronaldo

സൗദി പ്രൊ ലീഗിൽ തകർപ്പൻ വിജയം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസ്സർ. ഇന്നലെ നടന്ന എവേ മത്സരത്തിൽ അൽ ഷബാബിനെതിരെ രണ്ടിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് അൽ നാസർ നേടിയത്. അൽ നാസറിനായി ബ്രസീലിയൻ താരം ടാലിസ്ക ഇരട്ട ഗോളുകളും ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോളും നേടി. മത്സരത്തിന്റെ 21 ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ റൊണാൾഡോ അൽ നാസറിനെ മുന്നിലെത്തിച്ചു.അൽ-ഷബാബിൻ്റെ ഇയാഗോ സാൻ്റോസ് ബോക്സിനുള്ളിൽ ഷോട്ട് കൈകൊണ്ട് തടഞ്ഞതിനാണ് റഫരി പെനാൽറ്റി അനുവദിച്ചത്.റൊണാൾഡോയുടെ ക്ലബ്ബ് ഫുട്ബോളിലെ […]

അത്ഭുതകരമായ തിരിച്ചുവരവിലൂടെ ഗോവയെ കൊച്ചിയിലിട്ട് തീർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കൊച്ചിയിൽ കരുത്തരായ ഗോവക്കെതിരെ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിറകിൽ നിന്ന ബ്ലാസ്റ്റേഴ്‌സ് നാല് ഗോളുകൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. അവസാന പത്തു മിനുട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നു ഗോളുകളും പിറന്നത്. ബ്ലാസ്റ്റേഴ്സിന്റെ നാല് ഗോളുകളും നേടിയത് വിദേശ താരങ്ങളാണ്. ഗ്രീക്ക് സ്‌ട്രൈക്കർ ഡയമൻ്റകോസ് ഇരട്ട ഗോളുകൾ നേടി. ലിത്വാനിയൻ താരം സെർനിക്ക് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടി.വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. കൊച്ചിയിൽ മത്സരം ആരംഭിച്ച് ഏഴു […]