ധ്രുവ് ജൂറൽ അടുത്ത എംഎസ് ധോണിയായിരിക്കുമെന്ന് സുനിൽ ഗാവസ്‌കർ | Dhruv Jurel
റാഞ്ചിയിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ 90 റൺസ് നേടിയ യുവതാരം ധ്രുവ് ജൂറലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ.തൻ്റെ ഓവർനൈറ്റ് സ്‌കോറായ 30-ൽ നിന്ന് പുനരാരംഭിച്ച ജൂറൽ മൂന്നാം ദിവസം ആദ്യ സെഷനിൽ 60 റൺസ് കൂടി കൂട്ടിച്ചേർത്തു. തൻ്റെ രണ്ടാം ടെസ്റ്റിൽ സെഞ്ച്വറി നേടുന്നതിന്റെ അടുത്തെത്തിയെങ്കിലും 90 റൺസിൽ വെച്ച് ടോം ഹാർട്ട്‌ലി ജൂറലിനെ ക്ലീൻ ബൗൾഡാക്കി. ഒരു ഘട്ടത്തിൽ ഏഴിന് 177 എന്ന് തകർന്ന ഇന്ത്യയെ ജുറേൽ ഒറ്റയ്ക്ക് […]