മിന്നുന്ന സെഞ്ചുറിയുമായി യശസ്വി ജയ്‌സ്വാൾ, ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് മൂന്നു വിക്കറ്റ് നഷ്ടം | Yashasvi Jaiswal
വിശാഖപട്ടണത്ത് നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ സെഞ്ച്വറി നേടി യശസ്വി ജയ്‌സ്വാൾ. കരിയറിലെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഓപ്പണർ ഇന്ന് ഇഗ്ലണ്ടിനെതിരെ നേടിയത്.ഇംഗ്ലീഷ് സ്പിന്നർമാർക്കെതിരെ ശക്തമായ ബാറ്റിംഗ് കാഴ്ച്ചവെക്കുകയും വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സൻ്റെ കടുത്ത വെല്ലുവിളിയെ പ്രതിരോധിക്കുകയും ചെയ്താണ് ജയ്‌സ്വാൾ സെഞ്ച്വറി പൂർത്തിയാക്കിയത് . 151 പന്തിൽ നിന്നും 11 ഫോറും മൂന്നു സിക്സുമടക്കമാണ് ജയ്‌സ്വാൾ സെഞ്ച്വറി തികച്ചത്.ടോം ഹാർട്ട്‌ലിയെ ഒരു സ്റ്റെപ്പ്-ഔട്ടിലൂടെ സിക്സറിന് പറത്തിയാണ് ഇടംകൈയ്യൻ ബാറ്റർ മൂന്നക്കത്തിലെത്തിയത് .2023ൽ വെസ്റ്റ് ഇൻഡീസിനെതിരായ തൻ്റെ അരങ്ങേറ്റ […]