‘ഇന്ത്യയുടെ തോൽവി കണ്ട് ഞാൻ ഞെട്ടി, കൊൽക്കത്തയിലേക്ക് വിമാനം കയറുമ്പോൾ ഇന്ത്യക്ക് ജയിക്കാൻ 200 റൺസ് വേണ്ടിയിരുന്നു. ഞാൻ ഇറങ്ങുമ്പോഴേക്കും ഇന്ത്യ കളി തോറ്റിരുന്നു’ : ഇർഫാൻ പത്താൻ | IND vs ENG
ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടത് തന്നെ ഞെട്ടിച്ചെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ തോൽക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ന്യൂഡൽഹിയിൽ ഒരു പരിപാടിയിൽ സംസാരിക്കവെ പത്താൻ പറഞ്ഞു. കൊൽക്കത്തയിലേക്കുള്ള വിമാനത്തിൽ കയറുമ്പോൾ ഇന്ത്യക്ക് 200 റൺസ് വേണമായിരുന്നുവെന്നും ലക്ഷ്യസ്ഥാനത്ത് ഇറങ്ങുമ്പോൾ ടീം തകർന്നുവെന്നും പത്താൻ പറഞ്ഞു.”ഇന്ത്യയുടെ തോൽവി കണ്ട് ഞാൻ ഞെട്ടി. ഞാൻ കൊൽക്കത്തയിലേക്ക് വിമാനം കയറുമ്പോൾ ഇന്ത്യക്ക് ജയിക്കാൻ 200 […]